Kanipura Temple | കണിപുര ക്ഷേത്ര മഹോത്സവം; ഭക്തജന തിരക്കിൽ വീർപ്പുമുട്ടി കുമ്പള
Feb 19, 2024, 22:22 IST
കുമ്പള: (KasargodVartha) 35 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് വൻ ഭക്തജന തിരക്ക്. മഹോത്സവത്തിന്റെ മൂന്ന് നാൾ പിന്നിടുമ്പോൾ തന്നെ ക്ഷേത്രപരിസരവും, കുമ്പള നഗരവും ഭക്തജനങ്ങളാൽ നിറഞ്ഞു. പൊലീസും, വോളണ്ടിയർമാരും ചേർന്ന് തിരക്ക് നിയന്ത്രിക്കുന്നു.
ജില്ലയിലെയും ദക്ഷിണ കർണാടകയിലെയും ഭക്തജനങ്ങളാണ് ഏറെയും കുമ്പളയിലെത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലവറ നിറക്കൽ ഘോഷയാത്രയിൽ അനവധി പേർ അണി നിരന്നു. അതിനിടെ മഹോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് രാത്രി ബസ് സർവീസ് ഇല്ലാത്തത് യാത്രാ ദുരിതമുണ്ടാക്കുന്നുമുണ്ട്. രാത്രി 10 മണി കഴിഞ്ഞാൽ മംഗ്ളുറു, കാസർകോട് ഭാഗങ്ങളിൽ നിന്ന് ബസ് സർവീസ് ഇല്ലാത്തതാണ് വലയ്ക്കുന്നത്.
അതിനാൽ തന്നെ മഹോത്സവ സമാപന ദിവസമായ 29ന് രാത്രി 12 മണിവരെ സ്വകാര്യ ബസുകളോ, കെഎസ്ആർടിസിയോ പ്രത്യേക ബസ് സർവീസ് നടത്തണമെന്ന ആവശ്യമുയരുന്നുണ്ട്. അതിനിടെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് നഗരത്തിന് സമീപത്തായി വിപുലമായ പാർകിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Temple Festival, Malayalam News, Kumbla, Devotees Huge Rush At Kumbla Temple