Arts fest | മത്സരിച്ച 3 ഇനങ്ങളിലും എ ഗ്രേഡുമായി തിളങ്ങി ദേവനന്ദ; വാടർ കളറിൽ ഒന്നാം സ്ഥാനം
Dec 6, 2023, 18:37 IST
കാറഡുക്ക: (KasargodVartha) മത്സരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡുമായി തിളങ്ങി ബേക്കൽ ഫിഷറീസ് ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കെ ദേവനന്ദ. വാടർ കളറിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിങ് എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
നൃത്തവേദി എന്ന വിഷയത്തിനാണ് വാടർ കളറിൽ ഒന്നാം സ്ഥാനം ലഭിച്ചത്. പെൻസിൽ ഡ്രോയിങിൽ കാളപ്പോരും ഓയിൽ പെയിന്റിങിൽ കൈനോട്ടവുമായിരുന്നു വിഷയം. ഇതേസ്‌കൂളിലെ അധ്യാപകനായ കെ പി ബാബു - തച്ചങ്ങാട് ഹൈസ്‌കൂളിലെ അധ്യാപിക സുനിമോൾ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
Keywords: Top Headlines, Kasaragod, Kasaragod News, Kerala, Karadka, Arts Fest, Devananda, Contested, Designing, Devananda gets A grade in all 3 contested events.
< !- START disable copy paste -->