city-gold-ad-for-blogger
Aster MIMS 10/10/2023

ശക്തമായ ത്രികോണ മത്സരം നടന്നിട്ടും കാസർകോട് മണ്ഡലത്തിൽ പോളിങിൽ വൻ ഇടിവ്; ആശങ്കയോടെ യുഡിഎഫ്; പ്രതീക്ഷയിൽ എതിർ മുന്നണികൾ

കാസർകോട്: (www.kasargodvartha.com 07.04.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെടുപ്പ് പൂർത്തിയായപ്പോൾ കാസർകോട് മണ്ഡലത്തിൽ പോളിങിലുണ്ടായ വൻ ഇടിവ് മുന്നണികൾക്ക് ആശങ്കയും പ്രതീക്ഷയും നൽകുന്നു. കാസർകോട് ജില്ലയിൽ 74.91 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ മണ്ഡലത്തിൽ അത് 70.87 ശതമാനം മാത്രമാണ്. 2016 ലെ തെരഞ്ഞെടുപ്പിൽ 76.62 ശതമാനമാണ് മണ്ഡലത്തിൽ പോളിംഗ് നടന്നത്. 2011 ൽ 73.47 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
                                                                                           
ശക്തമായ ത്രികോണ മത്സരം നടന്നിട്ടും കാസർകോട് മണ്ഡലത്തിൽ പോളിങിൽ വൻ ഇടിവ്; ആശങ്കയോടെ യുഡിഎഫ്; പ്രതീക്ഷയിൽ എതിർ മുന്നണികൾ
  
ഇത്തവണ ആകെയുള്ള 2,01,812 വോടർമാരിൽ 1,43,041 പേർ വോട് ചെയ്‌തു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 5.5 ശതമാനത്തോളം വോടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 11,000 വോടിന്റെ കുറവ് വന്നു. ഈ കണക്കുകളാണ് യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നത്. 2011 ൽ 9738 വോടിന്റെയും 2016 ൽ 8607 വോടിന്റെയും ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിന് ലഭിച്ചത്. പോളിങിലുണ്ടായ ഈ കുറവ് എങ്ങനെ ബാധിക്കുമെന്നത് മുന്നണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

തങ്ങൾക്ക് ശക്തിയുള്ള മേഖലകളിൽ വോടുകൾ എല്ലാം പോൾ ചെയ്യപ്പെട്ടുവെന്ന് ഉറപ്പ് പറയുന്നുണ്ട് മുന്നണി നേതാക്കൾ. പക്ഷെ ശക്തമായ ത്രികോണ മത്സരം നടന്നിട്ടും കഴിഞ്ഞ തവണത്തെ വോടിനൊപ്പം പോലും എത്താനാവാത്തതിന്റെ കാരണം അന്വേഷിക്കുകയാണ് നേതാക്കൾ. എൻ എ നെല്ലിക്കുന്നിന്റെ മൂന്നാം ഊഴമായിരുന്നു ഇത്. ഇത്തവണ നെല്ലിക്കുന്നിന് പകരം നഗരസഭാ മുൻ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ടി ഇ അബ്ദുല്ലയുടെ പേരാണ് സജീവമായി പരിഗണയിൽ ഉണ്ടായിരുന്നതെങ്കിലും അവസാന നിമിഷത്തിൽ എൻ എ യ്ക്ക് തന്നെ അവസരം നൽകുകയായിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഭിന്നതകൾ ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകർ മറ്റൊരു സ്ഥാനാർഥിയെ ആഗ്രഹിച്ചിരുന്നു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്ന പ്രതാപത്തോടെയാണ് എൻഡിഎ സ്ഥാനാർഥിയായി അഡ്വ. കെ ശ്രീകാന്ത് മത്സരിച്ചത്. ശക്തമായ പ്രചാരണമാണ് അദ്ദേഹം കാഴ്ച വെച്ചത്. എൽഡിഎഫും യുഡിഎഫും ന്യൂനപക്ഷ സ്ഥാനാർഥികളെ മത്സരിപ്പിച്ചപ്പോൾ ഇരുമുന്നണികളിലുമുള്ള ഭൂരിപക്ഷ സമുദായക്കാരെ പ്രചാരണത്തിലൂടെ സ്വാധീനിക്കാൻ ശ്രീകാന്ത് ശ്രമിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ എം എ ലത്വീഫും പതിവില്ലാത്ത പ്രചാരണമാണ് നടത്തിയത്. ഇടതുപക്ഷത്തിന്റെ മുഴുവൻ സ്വാധീന വോടുകളും എം എ ലത്വീഫ് പിടിച്ചാൽ യുഡിഎഫിനായിരിക്കും അത് ക്ഷീണമുണ്ടാക്കുക.

മെയ് രണ്ടിന് വോടിംഗ് മെഷീൻ തുറക്കുമ്പോൾ ആരുടെ ചിരിയാണ് മുഴങ്ങുകയെന്ന് കാത്തിരുന്ന് കാണാം. അത് വരെ കണക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും നാളുകൾ.


Keywords:  Kasaragod, Kerala, News, Top-Headlines, Vote, Election, UDF, Despite a strong triangular contest, the turnout in the Kasargod constituency fell sharply.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL