Died | പുഴയിൽ വീണ് കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
Nov 1, 2023, 13:02 IST
വിദ്യാനഗർ: (KasargodVartha) പുഴയിൽ വീണ് കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. പാണലത്തെ ഹസൈനാർ ഹാജിയുടെ മകൻ അബ്ദുൽ മജീദ് (52) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് മജീദിനെ പുഴയിൽ വീണ് കാണാതായത്. അർധ രാത്രി കൂട്ടുകാരോടൊപ്പം തോണി യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസും കാസർകോട് ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് പെരുമ്പള പൂഴിക്കടവിൽ സംഭവം നടന്ന സ്ഥലത്തിന് സമീപം വെച്ച് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർടത്തിനായി മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഇവിടെ പൂഴിയെടുക്കുന്ന സ്ഥലമായത് കൊണ്ട് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. സംഭവം നടന്നത് പുലർച്ചെ രണ്ട് മണിയോടെയാണെങ്കിലും തിരച്ചിൽ തുടങ്ങിയത് അഞ്ചു മണിയോടെയായിരുന്നു.
Keywords: News, Kerala, Kasaragod, Missing, Vidyanagar, Obituary, Man, Missing, Boat, River, Dead body of missing man found in river.
< !- START disable copy paste -->