Dead body | തോട് മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ലഭിച്ചത് 3 ദിവസങ്ങൾക്ക് ശേഷം
Jul 10, 2023, 13:24 IST
സുള്ള്യ: (www.kasargodvartha.com) കർണാടകയിലെ സുള്ള്യയിൽ പയസ്വിനി നദിയെ ബന്ധിപ്പിക്കുന്ന തോട് മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് എളേരി കടുമേനി സ്വദേശി നാരായണൻ (45) ആണ് മരിച്ചത്. മൂന്ന് ദിവസത്തെ തീവ്ര തിരച്ചിലിന് ശേഷം സംഭവം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കുടക് ജില്ലയുടെ അതിർത്തിയായ ആലട്ടി കൂർനടുക്ക തോട്ടിൽ അപകടം സംഭവിച്ചത്. താത്കാലിക കവുങ്ങിൻ പാലം മുറിച്ചുകടക്കുന്നതിനിടെ അബദ്ധത്തിൽ വീണാണ് നാരായണൻ ഒഴുക്കിൽപെട്ടത്. കനത്ത മഴയെ അവഗണിച്ച് അഗ്‌നിശമന സേന, പൊലീസ്, എസ്‌ഡിആർഎഫ് എന്നിവരും പ്രദേശവാസികളും കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ നടത്തിവരികയായിരുന്നു.
ഒടുവിൽ ഞായറാഴ്ച ഉച്ചയോടെ മൃതദേഹം സുള്ള്യയിലെ പേരാജെയ്ക്ക് സമീപം കണ്ടെത്തുകയായിരുന്നു. കുടകിൽ റബർ ടാപിങ് തൊഴിലാളിയാണ് മരിച്ച നാരായണൻ. ഭാര്യ: ശാരദ. മക്കള്‍: സജിത, സനല്‍, സുനില്‍.
Keywords: News, Drowned, Sullia, East Eleri, Kodagu, Obituary, Dead body of man who fell into stream found.
< !- START disable copy paste -->