city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Fest | ബിആര്‍ഡിസിയെയും ഡിടിപിസിയെയും മുന്നില്‍ നിര്‍ത്തി ബേക്കല്‍ ബീച് ഫെസ്റ്റിനെ സാമ്പത്തിക തട്ടിപ്പാക്കി മാറ്റുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്; വിട്ടുനില്‍ക്കുമെന്ന് ഡിസിസി പ്രസിഡണ്ട്

കാസര്‍കോട്: (KasargodVartha) സര്‍കാര്‍ സ്ഥാപനങ്ങളായ ബിആര്‍ഡിസി, ഡിടിപിസി, ജില്ലാ ഭരണകൂടം എന്നിവയെ മുന്നില്‍ നിര്‍ത്തി ജനകീയ കമിറ്റി രൂപവത്കരിച്ച്, വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ബേക്കല്‍ ബീച് ഫെസ്റ്റിന്റെ മറവില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഉദുമ എംഎല്‍എ ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, ഭാരവാഹികളായ വിനോദ്കുമാര്‍ പള്ളയില്‍വീട്, എം സി പ്രഭാകരന്‍, സാജിദ് മൗവ്വല്‍ എന്നിവര്‍ കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
  
Bekal Fest | ബിആര്‍ഡിസിയെയും ഡിടിപിസിയെയും മുന്നില്‍ നിര്‍ത്തി ബേക്കല്‍ ബീച് ഫെസ്റ്റിനെ സാമ്പത്തിക തട്ടിപ്പാക്കി മാറ്റുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്; വിട്ടുനില്‍ക്കുമെന്ന് ഡിസിസി പ്രസിഡണ്ട്



ജനങ്ങളുടെ വിനോദത്തിനുവേണ്ടിയുള്ള ഫെസ്റ്റിന് കോണ്‍ഗ്രസ് എതിരല്ല, എന്നാല്‍ ഫെസ്റ്റ് പൂര്‍ണമായും ബിസിനസ് ആക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റില്‍ 50 രൂപയായിരുന്നു പ്രവേശനഫീസ്. ഇത്തവണ അത് ഇരട്ടിയായി വര്‍ധിപ്പിച്ചു. വാഹന പാർകിങ്ങിന് പത്രപരസ്യമോ, ടെൻഡറോ, വിളിക്കാതെ ബിആര്‍ഡിസിയുടെ ഡയറക്ടറായ സൊസൈറ്റിക്ക് നേരിട്ട് നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു .

ഒരു കണക്കും കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ തവണ ഫെസ്റ്റ് നടത്തിയ എംഎല്‍എക്കും സംഘാടക സമിതിക്കും കഴിഞ്ഞിട്ടില്ല. കുടുംബശ്രീയേയും, ഹരിത കര്‍മസേനയേയും നിര്‍ബന്ധിച്ച് ടികറ്റ് വില്‍പനയ്ക്കും പിരിവിനും അയക്കുകയാണ് ചെയ്യുന്നത്. പള്ളിക്കര പഞ്ചായതിന് വിനോദ നികുതിയായി ഒരു രൂപ പോലും നല്‍കാതെ കോടികളുടെ സാമ്പത്തിക ലാഭം മത്രം ലക്ഷ്യമിട്ടാണ് ഫെസ്റ്റ് നടത്തുന്നതെന്നും പി കെ ഫൈസൽ ആരോപിച്ചു.

ഡിടിപിസിയുടെയും ബിആര്‍ഡിസിയുടെയും മേല്‍നോട്ടത്തില്‍ ഫെസ്റ്റ് നടത്തിയാല്‍ അതിന്റെ കണക്ക് വിവരാവകശ നിയമപ്രകാരം ലഭിക്കുമായിരുന്നു. എന്നാല്‍ ജനകീയ കമിറ്റിയുടെ പേരില്‍ വലിയ സാമ്പത്തിക തട്ടിപ്പാണ് ഇതിന് പിന്നിലുള്ളതെന്നും സ്റ്റാള്‍ അനുവദിക്കുന്നതിനുപോലും ടെൻഡറോ, പത്രപരസ്യമോ നല്‍കിയിട്ടില്ലെന്നും ഡിസിസി പ്രസിഡണ്ട് കുറ്റപ്പെടുത്തി. പേരിന് മാത്രമാണ് സബ് കമിറ്റികളെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Beach Fest, Bekal, Malayalam News, DCC President, DCC President's Allegation on Bekal Fest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia