Dates | റമദാന്‍ വ്രതകാലത്ത് ആരോഗ്യം നില നിര്‍ത്താന്‍ ഈന്തപ്പഴം; ഗുണങ്ങള്‍ ഇതൊക്കെ
Mar 8, 2024, 16:16 IST
കൊച്ചി: (KasargodVartha) ലോകമെമ്പാടുമുള്ള നിരവധി മുസ്ലീങ്ങള്‍ക്ക് ആത്മീയ പ്രതിഫലനത്തിന്റെയും ഉപവാസത്തിന്റെയും സമയമാണ് റമദാന്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആചരണത്തില്‍, സൂര്യോദയത്തിന് മുമ്പും അസ്തമയത്തിനുശേഷവും ഭക്ഷണം കഴിക്കുന്നു. ഈ ഭക്ഷണങ്ങള്‍ യഥാക്രമം 'സുഹൂര്‍' എന്നും 'ഇഫ്താര്‍' എന്നും അറിയപ്പെടുന്നു.
റമദാനില്‍ ശരീരത്തിന്റെ സന്തുലനാവസ്ഥയും കാര്യക്ഷമതയും ആരോഗ്യവും നിലനിര്‍ത്താന്‍ സമീകൃതമായ ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. ശരിയായ രീതിയില്‍ അനുഷ്ഠിച്ചാല്‍ ആരോഗ്യത്തിന് മാത്രമല്ല, വ്യക്തിത്വവികാസത്തിനും ഏറെ ഫലപ്രദമാണ് റമദാനിലെ നോമ്പ്.
ധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, പാല്‍, ഇറച്ചി, മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം അവസാനിക്കുമ്പോള്‍, പലരും രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ എന്തെങ്കിലും ഭക്ഷണമാണ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങളുള്ള ഈന്തപ്പഴം നോമ്പ് തുറക്കാനും ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ്.
പ്രവാചകന്‍ മുഹമ്മദിന്റെ കാലം മുതല്‍ നോമ്പുതുറക്കുന്നതിന് കഴിക്കാറുള്ളത് ഈന്തപ്പഴമാണ്. ശരീരത്തിനാവശ്യമായ ഊര്‍ജം പകരുന്ന പ്രകൃതിദത്ത പഞ്ചസാര, ധാതുക്കളായ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയേണ്‍ എന്നിവയും ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം പ്രോടീനുകളുടെ ശക്തമായ ഉറവിടമാണ്. ഈന്തപ്പഴത്തില്‍ ഗ്ലൂകോസ്, സുക്രോസ്, ഫ്രക് ടോസ് തുടങ്ങിയ പ്രകൃതിദത്ത മധുരം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.
ധാരാളം വൈറ്റമിനുകളും പോഷകഗുണങ്ങളും അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. അത് കൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്കും ഇതു മിതമായി കഴിക്കാമെന്ന് പറയാം. ഈന്തപ്പഴത്തില്‍ 23 വ്യത്യസ്ത തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, തയാമിന്‍, ബി റൈബോഫ്‌ലേവിന്‍, നികോടിനിക് ആസിഡ് (നിയാസിന്‍), വിറ്റാമിന്‍ എ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴം പൊട്ടാസ്യം, മഗ്‌നീഷ്യം, ചെമ്പ്, സെലിനിയം എന്നിവയുടെ നല്ല ഉറവിടമാണ്. ഈന്തപ്പഴത്തില്‍ മിതമായ അളവില്‍ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ഏറെ നല്ലതാണ്.
കാല്‍സ്യം സമ്പുഷ്ടമായതിനാല്‍ എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്. ദിവസവും ഇത് കഴിക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കും. ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയും.
ഈന്തപ്പഴത്തിലെ ഫൈറ്റോ ഹോര്‍മോണുകള്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നത് തടയുന്നു. ചര്‍മത്തില്‍ മെലാനില്‍ അടിഞ്ഞ് കൂടാതെ സൂക്ഷിയ്ക്കുന്നതിനാല്‍ ചര്‍മ നിറം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ചര്‍മത്തിന് ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.
അനീമിയ, വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് കഴിച്ചാല്‍ ഹീമോഗ്ലോബിന്‍ തോത് വര്‍ധിപ്പിക്കും. സ്വാഭാവികമായി അയേണിന്റെ തോത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണിത്. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുള്‍പെടെ അസ്ഥി സൗഹൃദ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ കെയുടെ ഉറവിടം കൂടിയാണ് അവ.
ഈന്തപ്പഴം ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു. സ്ഥിരമായി വ്യായാമശാലയില്‍ പോകുന്നവരോട് ദിനചര്യയുടെ ഭാഗമായി ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഈന്തപ്പഴത്തോടൊപ്പം ഉണക്കിയ അത്തിപ്പഴം, മുന്തിരി, പ്ലം, ആപ്രികോട് തുടങ്ങിയവയും ഇഫ്താറിന് കഴിക്കാം. ഇവയെല്ലാം ശരീരത്തിനാവശ്യമായ പോഷകങ്ങളും നാരുകളും പ്രധാനം ചെയ്യുന്നവയാണ്.
Keywords: News, Kerala, Kerala-News, Ramadan, Top-Headlines, Prophet Muhammad, Eat, Food, Dates, Maintain, Health, Ramadan Fasting, Health, Ramadan, Dates to maintain health during Ramadan fasting.