General Hospital | കാസര്‍കോട് ജെനറല്‍ ആശുപത്രിയിൽ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതിന് പിന്നാലെ സി ടി സ്‌കാന്‍ യന്ത്രവും പണിമുടക്കി
May 11, 2023, 15:46 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായതിന് പിന്നാലെ സി ടി സ്‌കാനും പണിമുടക്കി. രണ്ടാഴ്ചയോളമായി ജെനറല്‍ ആശുപത്രിയിലെ സി ടി സ്‌കാന്‍ പണിമുടക്കിയിട്ട്. നിര്‍ധന രോഗികള്‍ കൂടുതലായും ആശ്രയിക്കുന്ന ജെനറല്‍ ആശുപത്രിയിലെ സി ടി സ്‌കാന്‍ പ്രവര്‍ത്തനരഹിതമായതോടെ വന്‍ തുക കൊടുത്ത് പുറത്തുനിന്ന് സ്‌കാന്‍ ചെയ്യേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്.
പുറത്തുനിന്ന് സ്‌കാന്‍ ചെയ്യുന്നതിന് മുടക്കുന്ന തുകയുടെ പകുതി മാത്രമാണ് ജെനറല്‍ ആശുപത്രിയില്‍ ഈടാക്കുന്നത്. സ്‌കാനിങ് യന്ത്രം പണിമുടക്കി രണ്ടാഴ്ച പിന്നിട്ടിട്ടും അതിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. ഇവിടെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ മൃതദേഹം ചുമട്ടു തൊഴിലാളികളെ ഉപയോഗപ്പെടുത്തി മുകളില്‍ നിന്നു താഴെ ഇറക്കിയ സംഭവം വരെയുണ്ടായിരുന്നു.