Sand mining | 'അനധികൃതമായി പ്രവര്‍ത്തനം', രണ്ട് മണല്‍കടവുകള്‍ പൊലീസ് തകര്‍ത്തു; തോണികള്‍ നശിപ്പിച്ചു
Feb 24, 2024, 20:03 IST
കുമ്പള: (KasargodVartha) അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന രണ്ട് മണല്‍ കടവുകള്‍ കുമ്പള പൊലീസ് തകര്‍ത്തു. മണല്‍ കടത്താന്‍ ഉപയോഗിച്ചുവന്ന രണ്ട് തോണികളും നശിപ്പിച്ചിട്ടുണ്ട്. കുമ്പള എസ് ഐ, ടി എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കടവുകള്‍ തകര്‍ത്തത്. ജെസിബി ഉപയോഗിച്ചാണ് തോണികള്‍ നശിപ്പിച്ചത്. രണ്ട് കടവുകളില്‍ നിന്നായി ലോഡ് കണക്കിന് മണലാണ് ദിനംപ്രതി കടത്തികൊണ്ടുപോകുന്നതെന്നാണ് പരാതി.
കടവുകളിലേക്ക് റോഡുണ്ടാക്കുന്നവര്‍ക്കെതിരെയും കേസെടുത്തതോടെ അനധികൃത മണല്‍ കടത്ത് ഏതാണ്ട് അവസാനിച്ചതായിരുന്നു. ഇതിനിടയിലാണ് വീണ്ടും കടവുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് മിക്ക കടവുകളും പ്രവര്‍ത്തിച്ചുവരുന്നതെന്നും മണല്‍ കടത്ത് തടയാന്‍ റവന്യൂ-ജിയോളജി വിഭാഗവും കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crackdown on illegal sand mining.