Lok Sabha Poll | കാസർകോട്ട് എം വി ബാലകൃഷ്ണൻ മാസ്റ്റർ തന്നെ ഇടത് സ്ഥാനാർഥി; കോട്ട തിരിച്ചുപിടിക്കാൻ ജില്ലാ സെക്രടറിയെ തന്നെ രംഗത്തിറക്കി സിപിഎം
Feb 21, 2024, 18:28 IST
കാസർകോട്: (KasargodVartha) സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. ജില്ലാ കമിറ്റിയിൽ നിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമിറ്റിയാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച രാവിലെ സംസ്ഥാന സെക്രടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തശേഷം 27ന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വടകരയിൽ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയും ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ മത്സരിക്കും. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ എസ് ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ, പത്തനംതിട്ടയിൽ മുൻ മന്ത്രി ടി എം തോമസ് ഐസക്, കൊല്ലത്ത് എംഎൽഎയും നടനുമായ എം മുകേഷ് എന്നിവർ സ്ഥാനാർഥികളാകും.

ആലപ്പുഴയിൽ സിറ്റിംഗ് എം പി എ എം ആരിഫ്, ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജ്, പാലക്കാട് മുതിർന്ന നേതാവ് എ വിജയരാഘവൻ, മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി വസീഫ്, കോഴിക്കോട് മുൻ മന്ത്രി എളമരം കരീം, കണ്ണൂരിൽ സിപിഎം ജില്ലാ സെക്രടറി എം വി ജയരാജൻ, ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ലാ സെക്രടറി വി ജോയി എന്നിവർ ജനവിധി തേടും.
സിപിഎമിനെ ജില്ലയിൽ നയിച്ച കരുത്തുമായാണ് എം വി ബാലകൃഷ്ണൻ മാസ്റ്റർ കാസർകോട്ട് ജനവിധി തേടുന്നത്. മുൻ ജില്ലാ പഞ്ചായത് പ്രസിഡന്റുമായിരുന്നു. നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് കാസർകോട് ലോക്സഭ മണ്ഡലം.
Keywords: Lok Sabha polls, Malayalam News, Kasaragod, CPM, LDF, Election, M V Balakrishnan, Parliament, Candidate, District, Committee, Recommendation, Official, Vadakara, K K Shailaja Alathur, Alapuzha, M P, A M Ariff, CPM finalises list of candidates for Lok Sabha polls in Kerala. < !- START disable copy paste -->