Found Dead | സിപിഎം ബ്രാഞ്ച് സെക്രടറി സാംസ്‌കാരിക നിലയത്തിൽ മരിച്ച നിലയില്‍
Nov 11, 2023, 10:29 IST
നീലേശ്വരം: (KasargodVartha) സിപിഎം ബ്രാഞ്ച് സെക്രടറിയെ സാംസ്‌കാരിക നിലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കണിച്ചിറ ബ്രാഞ്ച് സെക്രടറി കുണ്ടേന്‍വയല്‍ സ്വദേശി കെ വി കുഞ്ഞമ്പു (50) ആണ് മരിച്ചത്. സാംസ്‌കാരിക നിലയത്തിന്റെ ജനലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റി. പരേതനായ നാര്‍ക്കളന്‍-മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: സത്യഭാമ. മക്കള്‍: മിഥുന, മിഥുന്‍രാജ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, കെ വി പ്രമോദ് (മടിക്കൈ പഞ്ചായതംഗം), ലക്ഷ്മി (മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി), നാരായണി.