കാസർകോട്ടെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലെ 6 പേർക്കുൾപ്പടെ 10 പേർക്ക് കോവിഡ്; ബ്ലോക്ക് അടച്ചിട്ടു
Aug 26, 2020, 20:15 IST
കാസർകോട്: (www.kasargodvartha.com 26.08.2020) കാസർകോട്ടെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലെ ആറു പേർക്കും ജീവനക്കാരായ മറ്റു നാലു പേർക്കും ഉൾപ്പെടെ 10 പേർക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആശുപത്രിയുടെ പുതിയ ബ്ലോക്ക് അടച്ചിട്ടു. അതെ സമയം ഓപ്പറേഷൻ തിയേറ്റർ, കാഷ്‌വാലിറ്റി, പ്രസവ മുറി എന്നിവ ഉൾപ്പടുന്ന പഴയ ബ്ലോക്ക് പ്രവർത്തിക്കും. ഇവിടെ ഡോക്ടർമാരുടെയും മറ്റെല്ലാ സേവനങ്ങളും ഉണ്ടാകും.
Keywords: News, Kerala, Kasaragod, Hospital, COVID19, Trending, Private Hospital, Report, Test, COVID to 10 including 6 in the intensive care unit and 4 inmates of Kasargod private hospital; Block closed
ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗിയിൽ നിന്നാണ് കോവിഡ് മറ്റുള്ളവരിലേക്ക് പടർന്നത്. ഈ രോഗിയുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായിരുന്നു. എ സി പ്രവർത്തിച്ചതും വിനയായി. കിംസ് ആശുപത്രി ജീവനക്കാരായ 140 പേർക്ക് നടത്തിയ കോവിഡ് പരിശോധനയിലാണ് 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ഫർമസി അടക്കമുള്ള പുതിയ ബ്ലോക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും അടച്ചിട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരായ 80 പേരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Hospital, COVID19, Trending, Private Hospital, Report, Test, COVID to 10 including 6 in the intensive care unit and 4 inmates of Kasargod private hospital; Block closed