city-gold-ad-for-blogger
Aster MIMS 10/10/2023

Bail Granted | 6.96 കോടി രൂപയുടെ അമ്പലത്തറ വ്യാജ കറന്‍സി കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) 6.96 കോടി രൂപയുടെ അമ്പലത്തറ വ്യാജ കറന്‍സി കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുര്‍ റസാഖ് (49), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ സുലൈമാന്‍(52) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
  
Bail Granted | 6.96 കോടി രൂപയുടെ അമ്പലത്തറ വ്യാജ കറന്‍സി കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും പിടികൂടിയത് പ്രചാരത്തിലില്ലാത്ത കറന്‍സികളാണെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പൊലീസിന്റെ വാദങ്ങള്‍ തള്ളിയാണ് മജിസ്‌ടേറ്റ് ജാമ്യം അനുവദിച്ചത്. കേസില്‍ തുടരന്വേഷണം അതിന്റേതായ ഗൗരവത്തില്‍ തന്നെ നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്രയും വലിയ വ്യാജ കറന്‍സി കേസില്‍ പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ചയായാണ് പ്രദേശവാസികള്‍ വിലയിരുത്തുന്നത്. പ്രതികള്‍ വ്യാജ കറന്‍സി നല്‍കി കബളിപ്പിച്ചവര്‍ ആരും തന്നെ പരാതി നല്‍കാന്‍ മുന്നോട്ട് വരാതിരുന്നതും ഇവര്‍ക്ക് അനുഗ്രഹമായി.

വയനാട്ടിലെ റിസോട്ടില്‍ വെച്ച് വെള്ളിയാഴ്ച പിടിയിലായ പ്രതികളെ ശനിയാഴ്ച പുലര്‍ചെ അമ്പലത്തറ സ്റ്റേഷനില്‍ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആളുകളെ കബളിപ്പിക്കാനാണ് വ്യാജ കറന്‍സികള്‍ ശേഖരിച്ചതെന്നാണ് സുലൈമാന്‍ പൊലീസിന് മൊഴി നല്‍കിയത്. വ്യാജ കറന്‍സികള്‍ എവിടെ നിന്നാണ് അച്ചടിച്ച് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതിനാണ് ഇനി പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടാകുകയെന്നും കേസില്‍ പ്രതികള്‍ക്ക് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നു.

രണ്ടാം പ്രതി സുലൈമാന്‍ താമസിച്ചിരുന്ന ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. നിരോധിച്ച 2000 രൂപയുടെ നാല് കറന്‍സികള്‍ ഈ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
  
Bail Granted | 6.96 കോടി രൂപയുടെ അമ്പലത്തറ വ്യാജ കറന്‍സി കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

Keywords: Court granted conditional bail to the accused in Rs 6.96 crore Ambalathara fake currency case, Kasaragod, News, Court, Bail, Fake Currency Case, Police, Accused, Raid, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL