city-gold-ad-for-blogger
Aster MIMS 10/10/2023

Court Verdict | ശാഹുൽ ഹമീദ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു

കാസർകോട്: (KasargodVartha) ചിത്താരി മുക്കൂട് സ്വദേശിയും പ്രവാസിയുമായിരുന്ന ശാഹുല്‍ ഹമീദ് (32) തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റഈസ്, മുഹമ്മദ് ഇർശാദ്, സി എച് ശാഹിദ്, കെ ശിഹാബ്, സര്‍ഫ്രാസ്, മുഹമ്മദ് ആശിഫ്, പി മുഹമ്മദ് ശബീർ, ഫാറൂഫ് എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെവിട്ടത്.

Court Verdict | ശാഹുൽ ഹമീദ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു

2015 മെയ് 12ന് സഹോദരന്‍ ബാദുശയോടൊപ്പം ബൈകില്‍ സഞ്ചരിക്കുമ്പോള്‍ പാലക്കുന്ന് കരിപ്പോടിക്കടുത്ത് വെച്ച് ബൈക് തടഞ്ഞു നിര്‍ത്തി ഒരു സംഘം ശാഹുല്‍ ഹമീദിനെ അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ ശാഹുല്‍ ഹമീദ് പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു പ്രേമനും ബേക്കല്‍ എസ്‌ഐ പി നാരായണനുമാണ് കേസന്വേഷണം നടത്തി യുവാക്കളെ അറസ്റ്റു ചെയ്തിരുന്നത്.
  
Court Verdict | ശാഹുൽ ഹമീദ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു

കേസിലെ അഞ്ചാം പ്രതിയായ സര്‍ഫ്രാസിനെയും പ്രതികളുടെ സുഹൃത്തായ സിദ്ദീഖ് എന്നയാളെയും മുമ്പ് സിപിഎമുകാർ അക്രമിച്ചതിലുള്ള വിരോധം കാരണം സിപിഎം പ്രവർത്തകനായ ആരെയെങ്കിലും കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ മുസ്ലിം ലീഗ് പ്രവർത്തകരായ എട്ട് പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് കാത്തുനിൽക്കുന്നതിനിടെ 2015 മെയ് 12ന് പുലർച്ചെ 1.15 മണിയോടെ അതുവഴി ബൈകിൽ വരികയായിരുന്ന ശാഹുൽ ഹമീദിനെയും ബാദുശയേയും അക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കേസിൽ പ്രോസിക്യൂഷൻ 33 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 72 രേഖകളും, 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. സി കെ ശ്രീധരൻ, അഡ്വ. കെ പി പ്രദീപ്‌കുമാർ എന്നിവർ ഹാജരായി.



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Court Verdict, Crime, Court acquitted all accused in Shahul Hameed murder case. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL