Police Booked | ദമ്പതികളെ മർദിച്ചതായി പരാതി: പൊലീസ് കേസെടുത്തു
Feb 14, 2024, 19:54 IST
ചന്തേര: (KasargodVartha) ദമ്പതികളെ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ അയൽവാസികളായ ദമ്പതികൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി കെ കുഞ്ഞികൃഷ്ണൻ അടിയോടി (87), ഭാര്യ രാധ എന്നിവരെ അക്രമിച്ചതായാണ് ആരോപണം.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked, Couple Assaulted, Case, Couple Assaulted, Police Booked. < !- START disable copy paste -->
പരാതിയുടെ അടിസ്ഥാനത്തിൽ കെ വി പ്രസാദ്, ഭാര്യ ടി പി ശ്രീ ലേഖ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇരു കൂട്ടരും തമ്മിൽ നേരത്തെ സ്ഥല സംബന്ധമായ കേസുകൾ നില നിൽക്കുന്നുണ്ട്. കുഞ്ഞികൃഷ്‌ണൻ അടിയോടിയുടെ പറമ്പിലെ തേക്ക് മരം മുറിക്കാൻ പ്രസാദ് ശ്രമിച്ചപ്പോൾ ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നുവെന്നും ഈ വിരോധമാണ് അക്രമത്തിന് കാരണമെന്നുമാണ് പറയുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked, Couple Assaulted, Case, Couple Assaulted, Police Booked.