city-gold-ad-for-blogger
Aster MIMS 10/10/2023

Liquor Shop | ചെറുവത്തൂരിൽ വ്യാഴാഴ്ച തുറന്ന കൺസ്യൂമർ ഫെഡിൻ്റെ വിദേശമദ്യശാല ഒറ്റ ദിവസം കൊണ്ട് പൂട്ടി; 'അടച്ചിട്ടത് സിപിഎം നേതൃത്വം യോഗം ചേർന്നതിന് പിന്നാലെ; സി ഐ ടി യു പാർടി നേതൃത്വവുമായി ഇടഞ്ഞു'; ഒറ്റ ദിവസം നേടിയത് റെകോർഡ് വരുമാനം

ചെറുവത്തൂർ: (KasargodVartha) വ്യാഴാഴ്ച ചെറുവത്തൂരിൽ തുറന്ന കൺസ്യൂമർ ഫെഡിൻ്റെ വിദേശമദ്യശാല ഒറ്റ ദിവസം കൊണ്ട് പൂട്ടി. സിപിഎം ഉന്നത നേതാക്കളുടെ നിർദേശപ്രകാരം നേതൃയോഗം ചേർന്നതിന് പിന്നാലെയാണ് മദ്യശാല പൂട്ടിയതെന്നാണ് പുറത്ത് വരുന്ന സൂചന. മദ്യശാല പൂട്ടിയതിനെതിരെ ചുമട്ട് തൊഴിലാളികളടക്കമുള്ള സിഐടിയു പ്രവർത്തകർ സിപിഎം നേതൃത്വവുമായി ഇടഞ്ഞതായും വിവരമുണ്ട്.
Liquor Shop | ചെറുവത്തൂരിൽ വ്യാഴാഴ്ച തുറന്ന കൺസ്യൂമർ ഫെഡിൻ്റെ വിദേശമദ്യശാല ഒറ്റ ദിവസം കൊണ്ട് പൂട്ടി; 'അടച്ചിട്ടത് സിപിഎം നേതൃത്വം യോഗം ചേർന്നതിന് പിന്നാലെ; സി ഐ ടി യു പാർടി നേതൃത്വവുമായി ഇടഞ്ഞു'; ഒറ്റ ദിവസം നേടിയത് റെകോർഡ് വരുമാനം

ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ വ്യാപാരഭവന് മുന്നിലായാണ് കൺസ്യൂമർഫെഡിന്റെ മദ്യവിൽപനശാല തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ മുതലാണ് മദ്യശാല പ്രവർത്തനം ആരംഭിച്ചത്. ഇവിടെ മദ്യശാല ആരംഭിക്കുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തുവന്നിരുന്നു. ഒടുവിൽ സർകാർ നയത്തിന്റെ ഭാഗമായി ഭരണപക്ഷം മദ്യശാലക്ക് അനുകൂലമായ നിലപാട് എടുത്തതോടെയാണ് കൺസ്യൂമർ ഫെഡ് മദ്യശാല തുടങ്ങിയതെന്നാണ് പറയുന്നത്.


നേരത്തേ പിലിക്കോട് പഞ്ചായതിലെ പടുവളത്തിൽ ബിവറേജ് മദ്യശാല തുടങ്ങിയിരുന്നുവെങ്കിലും പ്രദേശവാസികളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. പടുവളത്ത് പൂട്ടിയ മദ്യവിൽപനശാല ചെറുവത്തൂരിൽ ആരംഭിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. സ്വകാര്യ ബാർ അധികൃതരുടെ ഇടപെടലാണ് മദ്യശാല ആരംഭിക്കുന്നതിന് തടസമായതെന്ന ആരോപണവും ഉയർന്നിരുന്നു.


പടുവളത്തെ മദ്യവിൽപനശാല പൂട്ടിച്ചതും ബാർ ഉടമയുടെ സമ്മർദം മൂലമാണെന്നും ആക്ഷേപമുണ്ടായിരുന്നു. ചെറുവത്തൂരിൽ മദ്യശാല ആരംഭിക്കുമെന്ന പ്രചാരണം ഉണ്ടായപ്പോൾ തന്നെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തു വരികയും വ്യാപകമായി പോസ്റ്റർ പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണപക്ഷ ശക്തികേന്ദ്രമായ ചെറുവത്തൂരിൽ പ്രതിഷേധങ്ങളെ തന്ത്രപൂർവം തടയിടുകയാണ് ചെയ്തത്.


ചെറുവത്തൂർ, കയ്യൂർ- ചീമേനി, പടന്ന, വലിയപറമ്പ, പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായതുകളിലെ മദ്യപാനികൾക്ക് പയ്യന്നൂരിലെയും നീലേശ്വരത്തേയും മദ്യ വിൽപനശാലകളെയാണ് ആശ്രയിക്കേണ്ടി വന്നിരുന്നത്. ചുമട്ട് തൊഴിലാളികൾ ഉൾപെടെയുള്ള സിഐടിയു വിഭാഗമാണ് മദ്യശാല വേണമെന്ന നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. മദ്യശാല വന്നാൽ ചുമട്ട് തൊഴിലാളികൾക്ക് വലിയ രീതിയിൽ തൊഴിൽ വരുമാനം ഉണ്ടാകുന്നത് കൊണ്ടാണ് സി ഐ ടി യു മദ്യശാലയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് പറയുന്നത്.


തുറന്ന മദ്യശാല രാത്രി തന്നെ പൂട്ടിക്കാൻ എന്തെങ്കിലും ഇടപാട് നടന്നിരിക്കാമെന്ന ആക്ഷേപവും ശക്തമാണ്. ഒറ്റ ദിവസം കൊണ്ട് 9,42,830 ലക്ഷം രൂപ കലക്ഷൻ ലഭിച്ചിട്ടും മദ്യശാല പൂട്ടിയത് സി പി എമിലും സിഐടിയുവിലും വലിയ രീതിയിച്ചുള്ള പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

Keywords: Shop,Liquor shop,consumer fed,Closed,Cheruvathur,Kasaragod,Foreign,Night,CPM,Fine, RecordConsumer Fed's foreign Liquor Shop closed in one day < !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL