Accident | നിയന്ത്രണം വിട്ട സ്കൂടർ വൈദ്യുതി തൂണിലിടിച്ച് നിർമാണ തൊഴിലാളി മരിച്ചു
Feb 21, 2024, 18:51 IST
തൃക്കരിപ്പൂർ: (KasargodVartha) നിയന്ത്രണം വിട്ട സ്കൂടർ വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരുക്കേറ്റ നിർമാണ തൊഴിലാളി മരിച്ചു. തൃക്കരിപ്പൂർ മണിയനോടിയിലെ ടി വി വിജയൻ (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ തൃക്കരിപ്പൂർ ആയിറ്റി ജൻക്ഷനിലായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരു ക്കേറ്റ വിജയനെ ഓടിക്കൂടിയ സമീപവാസികളാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ബുധനാഴ്ച രാവിലെ 8.45 മണിയോടെയായിരുന്നു മരണപ്പെട്ടത്.
ഭാര്യ: സുശീല. മക്കൾ: വിദ്യ, ദിവ്യ, ധന്യ. സഹോദരങ്ങൾ: അപ്പ കുഞ്ഞി, മാധവി, ബാലകൃഷ്ണൻ, കാർത്യായനി. ചന്തേര പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.