Cherkala Flyover | ചെര്‍ക്കള ടൗണില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചത് അശാസ്ത്രീയമായി, പിഴവ് മനസിലാക്കിയതോടെ സര്‍വീസ് റോഡ് ഒന്നേകാല്‍ മീറ്ററോളം കുഴിച്ചു നിര്‍മിക്കുന്നു! ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പോകേണ്ടവര്‍ കുഴി കയറേണ്ടിവരും! പരാതി ശക്തമായതോടെ സാങ്കേതിക വിദഗ്ധര്‍ പരിശോധനയ്ക്കെത്തും
Feb 16, 2024, 13:50 IST
ചെര്‍ക്കള: (KasaragodVartha) ചെര്‍ക്കള ടൗണില്‍ ഓവര്‍ബ്രിഡ്ജ് നിര്‍മിച്ചത് അശാസ്ത്രീയമാണെന്ന പരാതി ശക്തമായി. പാലം നിര്‍മിച്ചതിലെ പിഴവ് മനസിലാക്കിയതോടെ കരാര്‍ ഏറ്റെടുത്ത കംപനി ഇത് പരിഹരിക്കാന്‍ സര്‍വീസ് റോഡ് ഒന്നേകാല്‍ മീറ്ററോളം കുഴിച്ചു നിര്‍മിക്കുന്നത് ഇരട്ടി ദുരിതമുണ്ടാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പോകേണ്ടവര്‍ ഒന്നേകാല്‍ മീറ്റര്‍ താഴ്ചയുള്ള കുഴിയില്‍ നിന്നും കയറേണ്ടി വരുമെന്നതാണ് അവസ്ഥ.
ശനിയാഴ്ച (17.02.2024) സൂചനാ സമരം സംഘടിപ്പിക്കുമെന്നും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുന്നത് വരെ അനിശ്ചിതകാല സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു. സി എച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ഹാരിസ് സി കെ കെ, ശുക്കൂര്‍ സി എച്, ശാഫി ഇറാനി തുടങ്ങിയവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
< !- START disable copy paste -->
ഭാരവാഹനങ്ങള്‍ക്കും, കണ്ടെയ്നര്‍ ലോറികള്‍ക്കും, കടന്നുപോകാന്‍ കഴിയാത്ത വിധമാണ് ചെര്‍ക്കള ടൗണില്‍ മേല്‍പാലം നിര്‍മിച്ചതെന്നാണ് ആക്ഷേപം. ആറുമീറ്റര്‍ ഉയരം മാത്രമാണ് നിലവിലുള്ള ഓവര്‍ ബ്രിഡ്ജിനുള്ളത്, ഇത് അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് റോഡ് കുഴിച്ച് നിര്‍മിക്കാന്‍ കംപനി തീരുമാനിച്ചത്.
ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓവര്‍ ബ്രിഡ്ജിന്റെ ഉയരം ഇനിയും കൂട്ടി സര്‍വീസ് റോഡ് ഇപ്പോഴുള്ള തറയ്ക്ക് നിരപ്പായി നിര്‍മിക്കണമെന്നാണ് ആവശ്യം. പരാതി ശക്തമായതോടെ സാങ്കേതിക വിദഗ്ധര്‍ വെള്ളിയാഴ്ച പരിശോധനയ്ക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മേഘാ കണ്‍ട്രക്ഷന്‍ കംപനിയുടെ ഉദ്യോഗസ്ഥരെത്തി ഇക്കാര്യം പരിശോധിച്ചിരുന്നു. ഇവര്‍ പ്രശ്നം ഉന്നയിച്ച പ്രദേശവാസികളുമായി വിഷയം ചര്‍ച ചെയ്യാന്‍ തയ്യാറായില്ലെന്നാണ് വിവരം.
മറ്റ് സ്ഥലങ്ങളിലൊന്നും ഇല്ലാത്ത രീതിയിലാണ് പ്രധാന ജംങ്ഷനായ ചെര്‍ക്കള ടൗണില്‍ റോഡ് കുഴിച്ച് സര്‍വീസ് റോഡ് ഉണ്ടാക്കുന്നത്. മേല്‍പാലം ചെര്‍ക്കള ടൗണില്‍ നിന്നും ചെര്‍ക്കള സ്‌കൂള്‍ വരെ നീട്ടണമെന്ന് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ടൗണില്‍ മാത്രമാണ് മേല്‍പാലമുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നുപോകാന്‍ ഓടോറിക്ഷയ്ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് അന്‍ഡര്‍ പാസേജ് നിര്‍മിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. ഇതും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.
ചെര്‍ക്കള ടൗണില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഒന്നര മീറ്റര്‍ താഴ്ചയില്‍ സര്‍വീസ് റോഡ് പണി ചെയ്ത് ചെര്‍ക്കള ടൗണിനെ വരിഞ്ഞ് മുറുക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നാടിന്റെ വികസനവും ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യവും ഇല്ലാതാക്കുന്ന പ്രവര്‍ത്തി തടയുമെന്നാണ് ഇവര്‍ പറയുന്നത്. ഇതിന് പിന്നാലെ മേഘ കണ്‍സ്ട്രക്ഷന്‍ കംപനിയുടെ സീനിയര്‍ നേതൃത്വം നേരിട്ട് വന്ന് പ്രദേശവാസികളുമായി ചര്‍ച നടത്തി. പിആര്‍ഒയെ വിവരം ധരിപ്പിക്കുമെന്ന് കംപനി അധികൃതര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമങ്ങള്‍ നടത്തുമെന്ന് ഇരുവരും അറിയിച്ചു.
ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓവര്‍ ബ്രിഡ്ജിന്റെ ഉയരം ഇനിയും കൂട്ടി സര്‍വീസ് റോഡ് ഇപ്പോഴുള്ള തറയ്ക്ക് നിരപ്പായി നിര്‍മിക്കണമെന്നാണ് ആവശ്യം. പരാതി ശക്തമായതോടെ സാങ്കേതിക വിദഗ്ധര്‍ വെള്ളിയാഴ്ച പരിശോധനയ്ക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മേഘാ കണ്‍ട്രക്ഷന്‍ കംപനിയുടെ ഉദ്യോഗസ്ഥരെത്തി ഇക്കാര്യം പരിശോധിച്ചിരുന്നു. ഇവര്‍ പ്രശ്നം ഉന്നയിച്ച പ്രദേശവാസികളുമായി വിഷയം ചര്‍ച ചെയ്യാന്‍ തയ്യാറായില്ലെന്നാണ് വിവരം.
മറ്റ് സ്ഥലങ്ങളിലൊന്നും ഇല്ലാത്ത രീതിയിലാണ് പ്രധാന ജംങ്ഷനായ ചെര്‍ക്കള ടൗണില്‍ റോഡ് കുഴിച്ച് സര്‍വീസ് റോഡ് ഉണ്ടാക്കുന്നത്. മേല്‍പാലം ചെര്‍ക്കള ടൗണില്‍ നിന്നും ചെര്‍ക്കള സ്‌കൂള്‍ വരെ നീട്ടണമെന്ന് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ടൗണില്‍ മാത്രമാണ് മേല്‍പാലമുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നുപോകാന്‍ ഓടോറിക്ഷയ്ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് അന്‍ഡര്‍ പാസേജ് നിര്‍മിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. ഇതും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.
ചെര്‍ക്കള ടൗണില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഒന്നര മീറ്റര്‍ താഴ്ചയില്‍ സര്‍വീസ് റോഡ് പണി ചെയ്ത് ചെര്‍ക്കള ടൗണിനെ വരിഞ്ഞ് മുറുക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നാടിന്റെ വികസനവും ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യവും ഇല്ലാതാക്കുന്ന പ്രവര്‍ത്തി തടയുമെന്നാണ് ഇവര്‍ പറയുന്നത്. ഇതിന് പിന്നാലെ മേഘ കണ്‍സ്ട്രക്ഷന്‍ കംപനിയുടെ സീനിയര്‍ നേതൃത്വം നേരിട്ട് വന്ന് പ്രദേശവാസികളുമായി ചര്‍ച നടത്തി. പിആര്‍ഒയെ വിവരം ധരിപ്പിക്കുമെന്ന് കംപനി അധികൃതര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമങ്ങള്‍ നടത്തുമെന്ന് ഇരുവരും അറിയിച്ചു.
ശനിയാഴ്ച (17.02.2024) സൂചനാ സമരം സംഘടിപ്പിക്കുമെന്നും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുന്നത് വരെ അനിശ്ചിതകാല സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു. സി എച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ഹാരിസ് സി കെ കെ, ശുക്കൂര്‍ സി എച്, ശാഫി ഇറാനി തുടങ്ങിയവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
Keywords: News, Malayalam News, Kasaragod, Cherkala, Kerala, Town Overbridge, Compalint,Construction of Overbridge in Cherkala town unscientific