city-gold-ad-for-blogger
Aster MIMS 10/10/2023

Geo Bag | കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ ജിയോ ബാഗ്; പെർവാഡ് കടപ്പുറത്ത് നിർമാണം തുടങ്ങി

കുമ്പള: (KasaragodVartha) കാലവർഷത്തിൽ രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പെർവാഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. 100 മീറ്റർ നീളത്തിൽ നിർമിക്കുന്ന ജിയോ ബാഗ് തീര സംരക്ഷണ ഭിത്തിയുടെ നിർമാണമാണ് നടക്കുന്നത്. കഴിഞ്ഞ കടലേറ്റക്കാലത്ത് ഇവിടെയുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ വീടുകൾക്ക് വെള്ളം കയറുകയും, കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്താണ് ആറ് മീറ്റർ വീതിയിൽ ഇപ്പോൾ കടൽ ഭിത്തി നിർമിക്കുന്നത്.

Geo Bag | കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ ജിയോ ബാഗ്; പെർവാഡ് കടപ്പുറത്ത് നിർമാണം തുടങ്ങി

നേരത്തെ കരിങ്കൽ ഉപയോഗിച്ചായിരുന്നു കടൽഭിത്തി നിർമിച്ചിരുന്നത്. എന്നാൽ ശക്തമായ കടൽക്ഷോഭത്തിൽ വർഷംതോറും ഭിത്തി തകർന്നു കല്ല് കടലിലേക്ക് ഒഴുകിപ്പോകുകയാണ് പതിവ്. അതുകൊണ്ടുതന്നെ കരിങ്കൽ ഭിത്തി കൊണ്ടുള്ള കടൽ ഭിത്തി നിർമാണത്തിൽ തീരദേശവാസികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമാണം ഉപയോഗപ്രദമാണെന്ന് അധികൃതർ പറയുന്നുണ്ട്. കോയിപ്പാടി, ചേരങ്കൈ കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം കടൽ ഭിത്തികൾ വർഷങ്ങളായി നിലനിൽക്കുന്നുമുണ്ട്.

ഇവിടെ നിർമിക്കുന്ന ഭിത്തിക്ക് ഒരു മീറ്റർ താഴ്ചയും, ഭൂനിരപ്പിൽ നിന്ന് ഒന്നര മീറ്റർ ഉയരവും ഉണ്ട്. അടിത്തറയൊരുക്കാൻ കുഴിച്ചപ്പോൾ നീക്കിയ മണൽ പ്രത്യേകതരം ബാഗിൽ നിറച്ച് തുന്നി അടക്കിയാണ് ഭിത്തി നിർമിക്കുന്നത്. നിറക്കലും തുന്നലും അടുക്കലും എല്ലാം യന്ത്ര സഹായത്തോടെയാണ്. 1,500 ജിയോ ബാഗുകളിലായാണ് ഭിത്തി നിർമിക്കുന്നത്. ജലസേചന വകുപ്പിന്റെ തുക ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.

14 ലക്ഷം രൂപ ചിലവിലാണ് നിർമാണം. കഴിഞ്ഞവർഷം ഇതുമായി ബന്ധപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തിൽ എകെഎം അശ്റഫ് എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് നിർമാണ അനുമതി ലഭിച്ചതെന്ന് കുമ്പള ഗ്രാമപഞ്ചായത് വികസന സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സയും, വാർഡ് മെമ്പറുമായ സബൂറ പറഞ്ഞു. കടലാക്രമണം നേരിടുന്ന തീരത്തെ മറ്റു പ്രദേശങ്ങളിലും ഇത്തരത്തിലുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ബന്ധപ്പെട്ടവരെ സമീപിക്കുമെന്ന് സബൂറ വ്യക്തമാക്കി.

Geo Bag | കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ ജിയോ ബാഗ്; പെർവാഡ് കടപ്പുറത്ത് നിർമാണം തുടങ്ങി


Keywords:  News, Malayalam News, Kerala, Kasaragod, Kumbala, Geo Bag, Mogral, Perwad, Construction of Geo Bag Sea Wall Begins at Perwad
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL