Complaint | അദാനിയുടെ സിറ്റി ഗാസ് പദ്ധതിക്കായി കുഴിയെടുക്കുന്നതിന്റെ മണ്ണ് കലർന്ന വെള്ളം നഗരസഭയുടെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി; പരിശോധിക്കുമെന്ന് ചെയർമാൻ
Feb 28, 2024, 18:38 IST
കാസർകോട്: (KasargodVartha) അദാനിയുടെ സിറ്റി ഗാസ് പദ്ധതിക്കായി നഗരത്തിൽ കുഴിയെടുക്കുന്നതിന്റെ ഭാഗമായി മണ്ണ് കലർന്ന വെള്ളം നഗരസഭയുടെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. എം ജി റോഡിലെ പി ഡബ്ള്യു ഡി റോഡിൻറെ ഇരുവശങ്ങളിലായാണ് സിറ്റി ഗാസ് പദ്ധതിക്കായി പൈപ് ലൈൻ സ്ഥാപിക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തന സ്ഥലത്താണ് വെള്ളവും ചെളിയും മണ്ണും കലർന്ന വെള്ളം ഓടയിലേക്ക് ഒഴുക്കിവിടുന്നതായി ആക്ഷേപമുള്ളത്.
ഒരു മഴ പെയ്താൽ തന്നെ ഓടയിൽ വെള്ളം നിറഞ്ഞ് നഗരം ചെളിക്കുളമാകാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് കെട്ടിട ഉടമകളും വ്യപാരികളും നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പി ഡബ്ള്യു ഡിയിൽ നിന്നും പൈപ് ലൈൻ സ്ഥാപിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അദാനി കംപനി അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ ഓടയിലേക്ക് ചെളിവെള്ളം ഒഴുക്കിവിടുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
ഇതേകുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം കാസർകോട് വാർത്തയോട് പറഞ്ഞു. നഗരസഭയെ അറിയിക്കാതെയാണ് പൈപ് ലൈൻ വലിക്കുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. മറ്റ് ചില സ്ഥലങ്ങളിൽ മണ്ണും ചെളിയും ഒരു ഭാഗത്ത് ശേഖരിച്ച് നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ പലയിടത്തും ഇതുചെയ്യാതെ നഗരസഭയുടെ ഓടയിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. രാത്രിയിലാണ് പണി നടക്കുന്നത് എന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ലെന്നാണ് വ്യാപാരികളും കെട്ടിട ഉടമകളും പറയുന്നത്.