Complaint | 'കുപ്പിയിൽ പെട്രോൾ നൽകിയില്ല' ; നഗരത്തിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി
Nov 21, 2023, 14:58 IST
കാസർകോട്: (KasargodVartha) പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാൻ വിസമ്മതിച്ചതിന് പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി. കാസർകോട് നഗരത്തിലെ സി ടി എം പെട്രോൾ പമ്പിൽ തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് സംഭവം നടന്നത്.
കുപ്പിയിൽ പെട്രോൾ നൽകുന്നത് ഇൻഡ്യൻ ഓയിൽ കംപനി കർശനമായി വിലക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ദിവസങ്ങളായി പൊതുജനങ്ങൾക്ക് കാണുന്ന തരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും പെട്രോൾ പമ്പുടമ പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കുപ്പിയിൽ പെട്രോൾ വാങ്ങാൻ സ്‌കൂടറിൽ എത്തിയ രണ്ട് യുവാക്കളോട്, പെട്രോൾ നൽകാൻ കഴിയില്ലെന്നും നിയമവിരുദ്ധമാണെന്നും പറഞ്ഞതിനെ തുടർന്ന് ജീവനക്കാരനുമായി വാക്കേറ്റമുണ്ടാക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. അക്രമത്തിൽ ഒരാൾക്ക് പരുക്കേറ്റതായും പരാതിയുണ്ട്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Kerala, Kasaragod, Complaint, Police, Petrol Pump, Attack, Youth, Investigation, Complaint That Youths Attacked Petrol Pump Staffs.
< !- START disable copy paste -->