Missing | എഴുത്തുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി; മൊബൈല്‍ ഫോണും ഇരുചക്ര വാഹനവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Feb 3, 2024, 17:20 IST
കാസര്‍കോട്: (KasargodVartha) എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ 60കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ധര്‍മ്മത്തടുക്കയിലെ ജോണ്‍ ഡിസൂസയെയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സ്‌കൂടറും മൊബൈല്‍ ഫോണും റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പെര്‍മുദെയിലെ സുഹൃത്തായ ജോസഫിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഡല്‍ഫിന്‍ മൊന്തോര ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. പല സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.
പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പാറില്‍ ജോണ്‍ ഡിസൂസയുടെ സ്‌കൂടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കൂടറില്‍ താക്കോലും മൊബൈല്‍ ഫോണും ഉണ്ടായിരുന്നുവെന്നും ഇവ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും ഒടുവില്‍ വിളിച്ചത് ഭാര്യയാണെന്ന് കണ്ടെത്തി. അതിനു മുമ്പ് വിളിച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Complaint, Writer, Missing, Mysterious Circumstances, Police, Case, Investigation, Wife, Probe, Disappeared, Complaint that writer missing under mysterious circumstances.