Missing | യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
Aug 3, 2023, 10:24 IST
ചെറുവത്തൂർ: (www.kasargodvartha.com) യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 34 കാരിയെയും ഏഴും മൂന്നും വയസുള്ള പെൺമക്കളെയുമാണ് കാണാതായതെന്നാണ് പരാതി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്കൂളിൽ നിന്നെത്തിയ കുട്ടികളുമായി യുവതി സ്ഥലം വിടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർത്താവിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെലിൻ്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.