Pension | വീടിന് വിസ്തീർണം കൂടുതലെന്ന് ചൂണ്ടിക്കാട്ടി, 2 തവണയും വിധവ പെൻഷൻ അപേക്ഷ തള്ളിയതായി പരാതി; നീതിക്കായി അലഞ്ഞ് വിധവ!
Mar 2, 2024, 23:12 IST
ഉദുമ: (KasargodVartha) വീടിന് വിസ്തീർണം കൂടുതലെന്ന് ചൂണ്ടിക്കാട്ടി, രണ്ട് തവണയും വിധവ പെൻഷന് വേണ്ടി നൽകിയ അപേക്ഷ ഉദുമ ഗ്രാമപഞ്ചായത് ഉദ്യോഗസ്ഥർ തള്ളിയതായി പരാതി. ആറുമാസമായി പഞ്ചായതിൽ കയറിയിറങ്ങി അപേക്ഷിച്ച സ്ത്രീക്കാണ് ഈ ദുരനുഭവം. എല്ലാ രേഖകളും സമർപിച്ചെങ്കിലും പഞ്ചായതിൽ നിന്നും വ്യക്തമായ മറുപടി പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ പറയുന്നു.
തുടർന്ന് പെൻഷൻ അപേക്ഷ തള്ളിയതിന്റെ കാരണം തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിലാണ് 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള വീടുള്ളതിനാൽ പെൻഷൻ അപേക്ഷ നിരസിച്ചതായി പഞ്ചായത് സെക്രടറി മറുപടി നൽകിയത്.
മുൻകാലത്ത് വിധവകളായവർ വിലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർടിഫികറ്റ് സഹിതം അപേക്ഷ നൽകിയപ്പോൾ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ തന്നെ പെൻഷൻ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ പുതിയതായി പെൻഷനുവേണ്ടി അപേക്ഷിക്കുമ്പോൾ നിയമം തടസമാകുന്നുവെന്നുമാണ് ആക്ഷേപം.
നിത്യചിലവിന് ചെറിയ തോതിലെങ്കിലും ആശ്വാസമേകുമെന്ന് കരുതിയാണ് വിധവ പെൻഷന് അപേക്ഷ നൽകിയത്. എന്നാൽ ഓഫീസില്‍ കയറിയിറങ്ങിയതല്ലാതെ അനുകൂല നടപടിയൊന്നും ഇല്ലാത്തതിനാൽ നിയമപോരാട്ടത്തിന് ഒരുങ്ങാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത് അധികൃതരിൽ നിന്ന് അനുകൂല നടപടിയും ഇവർ പ്രതീക്ഷിക്കുന്നുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint that widow's pension application rejected.