city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police FIR | ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി; യുവാവ് പിടിയിൽ

നീലേശ്വരം: (KasargodVartha) മൊബൈൽ ഫോൺ കാമറയിലൂടെ യുവതിയുടെ ശുചിമുറി ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പ്രദേശവാസികൾ പിടികൂടി പൊലീസിന് കൈമാറി. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിലാണ് സംഭവം. അസം സ്വദേശിയായ 27കാരനാണ് പിടിയിലായത്.

Police FIR | ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി; യുവാവ് പിടിയിൽ

യുവാവും ക്വാർടേഴ്സിലാണ് താമസം. തിങ്കളാഴ്ച ഉച്ചയോടെ സുഹൃത്തിൻ്റെ താമസ സ്ഥലത്ത് എത്തിയ ഇയാൾ തൊട്ടടുത്ത ക്വാർടേഴ്സിൽ യുവതി കുളിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നാണ് ആരോപണം. യുവതി ബഹളം വെച്ചതോടെ ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ പിടികൂടി നന്നായി കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് ആക്‌ട് 118(എ) വകുപ്പ് പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Police FIR | ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി; യുവാവ് പിടിയിൽ


Keywords: Crime, Police Booked, Kasaragod, Malayalam News, Udma, Nileshwar, Moblie Phone, Youth, Women, State, Visual, Police, Quarters, Assam, Case, Complaint that tried to record  video  in bathroom.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia