Theft | റെയില്‍വേയുടെ സ്ഥലത്തുനിന്നും 20000 രൂപയുടെ തേക്ക് മരം മുറിച്ച് കടത്തിയതായി പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം: (KasargodVartha) ബങ്കര മഞ്ചേശ്വരത്തെ റെയില്‍വേയുടെ സ്ഥലത്തുനിന്നുമാണ് വില കൂടിയ മരം മുറിച്ച് കടത്തിയത്. ഇക്കഴിഞ്ഞ മാര്ച് 15 ന് അര്‍ധരാത്രിയാണ് മരം മുറിച്ച് കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് റെയില്‍വേ സെക്ഷന്‍ എന്‍ജിനീയര്‍ രഞ്ജിത്ത് കുമാറിന്റെ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രാത്രിക്ക് രാത്രി മരം കടത്തിയ സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവികളടക്കം പരിശോധിച്ച് മരം മുറിച്ചവരെയും കടത്തികൊണ്ട് പോകാന്‍ ശ്രമിച്ചവരെയും കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: News, Top-Headlines, Kasargod, Complaint, Manjeshwar, Railway, Complaint that teak tree worth 20000 rupees was cut and smuggled from the railway plot.
< !- START disable copy paste -->