Police booked | കല്യോട്ട് സി പി എം അനുഭാവിയുടെ വീട്ടുമുറ്റത്തേക്ക് കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി പരാതി; 12 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
Feb 18, 2024, 19:22 IST
പെരിയ: (KasaragodVartha) കല്യോട്ട് സിപിഎം അനുഭാവിയുടെ വീട്ട് മുറ്റത്തേക്ക് കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന പരാതിയിൽ 12 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 7.30 മണിയോടെ കല്യോട്ട് അടുക്കടുക്കം വീട്ടിലെ എം കെ ഗീതയുടെ വീടിന് നേരെ അക്രമം ഉണ്ടായെന്നാണ് പരാതി.
രാഷ്ട്രീയ വിരോധമാണ് കാരണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രശാന്ത് നമ്പ്യാർ, ശിവരാജ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 12 പേർക്കെതിരെയുമാണ് ഐപിസി 143, 147, 153, 149 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.