city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | വിവാഹ തലേന്നുള്ള ആഘോഷങ്ങൾ, തൊട്ടിൽ കെട്ട്, വിവാഹ നിശ്ചയം തുടങ്ങിയ പരിപാടികളുടെ ഇവന്റ് മാനജ്‌മെന്റ് ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങി നിരവധി പേരെ വഞ്ചിച്ചതായി പരാതി; യുവാവിനെ കുറിച്ച് പൊലീസും അന്വേഷിക്കുന്നു; തന്റെ സിം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് മറ്റ് ചിലരെന്ന് ആരോപണ വിധേയൻ കാസർകോട് വാർത്തയോട്

കാസർകോട്: (KasargodVartha) വിവാഹ തലേന്നുള്ള ആഘോഷങ്ങൾ, തൊട്ടിൽ കെട്ട്, വിവാഹ നിശ്ചയം തുടങ്ങിയ പരിപാടികളുടെ ഇവന്റ് മാനജ്‌മെന്റ് ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങി യുവാവ് നിരവധി പേരെ വഞ്ചിച്ചതായി പരാതി. യുവാവിനെ കുറിച്ച് കുമ്പള പൊലീസും അന്വേഷണം നടത്തി വരുന്നുണ്ട്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

Complaint | വിവാഹ തലേന്നുള്ള ആഘോഷങ്ങൾ, തൊട്ടിൽ കെട്ട്, വിവാഹ നിശ്ചയം തുടങ്ങിയ പരിപാടികളുടെ ഇവന്റ് മാനജ്‌മെന്റ് ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങി നിരവധി പേരെ വഞ്ചിച്ചതായി പരാതി; യുവാവിനെ കുറിച്ച് പൊലീസും അന്വേഷിക്കുന്നു; തന്റെ സിം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് മറ്റ് ചിലരെന്ന് ആരോപണ വിധേയൻ കാസർകോട് വാർത്തയോട്

പരിപാടിയുടെ അലങ്കാരങ്ങളും മറ്റ് കാര്യങ്ങളും ഏറ്റെടുത്ത് നടത്തുമെന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമിൽ യുവാവ് പരസ്യം ചെയ്തിരിക്കുന്നത്. പരിപാടി ബുക് ചെയ്യുന്നവരോട് 2000 രൂപ മുതലുള്ള തുക അഡ്വാൻസായി അയക്കാൻ ആവശ്യപ്പെട്ട ശേഷം പണം കിട്ടിയാൽ ഫോണിൽ പ്രതികരിക്കാതിരിക്കുകയാണ് രീതിയെന്നാണ് ആരോപണം.
  
Complaint | വിവാഹ തലേന്നുള്ള ആഘോഷങ്ങൾ, തൊട്ടിൽ കെട്ട്, വിവാഹ നിശ്ചയം തുടങ്ങിയ പരിപാടികളുടെ ഇവന്റ് മാനജ്‌മെന്റ് ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങി നിരവധി പേരെ വഞ്ചിച്ചതായി പരാതി; യുവാവിനെ കുറിച്ച് പൊലീസും അന്വേഷിക്കുന്നു; തന്റെ സിം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് മറ്റ് ചിലരെന്ന് ആരോപണ വിധേയൻ കാസർകോട് വാർത്തയോട്

മകളുടെ കാതു കുത്തൽ പരിപാടിക്ക് ബുക് ചെയ്ത് 2000 രൂപ വാങ്ങി കബളിപ്പിക്കപ്പെട്ടതായി കാണിച്ച് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താൻ തട്ടിപ്പിന് ഇരയായെന്ന വിവരം യുവതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതോടെ മറ്റ് നിരവധി പേർ യുവാവിനെതിരെ സമാന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ഡെൽഹിയിൽ ജ്യൂസ് കട നടത്തുകയാണ് യുവാവ്.

ഇവന്റ് മാനജ്‌മെന്റ് പരിപാടി ഏറ്റെടുത്ത് ആറ് മാസം മുമ്പ് എട്ട് ലക്ഷം രൂപ കടം വന്നതിനാൽ സുഹൃത്തിനെ ഇത് ഏൽപിച്ച് ഡെൽഹിയിലേക്ക് പോയതായാണ് ആരോപണ വിധേയനായ യുവാവ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്. ആളുകൾ ശല്യം ചെയ്യാൻ തുടങ്ങിയതോടെ സുഹൃത്തും ഇത് ഉപേക്ഷിച്ച് സ്വന്തമായി മറ്റൊരു സ്ഥാപനം തുടങ്ങുകയായിരുന്നു. എന്നാൽ താൻ പണം കൊടുക്കാനുള്ള ചിലർ റദ്ദായ തന്റെ സിമിന്റെ ഡ്യൂപ്ലികേറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തി വരികയാണ് ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം.

നാല് ദിവസം മുമ്പ് പുതിയ സിം എടുത്ത് ഇൻസ്റ്റഗ്രാം അകൗണ്ട് തിരിച്ച് പിടിച്ചതായും നോമ്പ് കഴിഞ്ഞ ഉടനെ നാട്ടിലെത്തി പണം നഷ്ടപ്പെട്ടവരുടെ ബാധ്യത തീർക്കുമെന്നുമാണ് ആരോപണ വിധേയനായ യുവാവ് നൽകുന്ന വിശദീകരണം. തന്റെ അകൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ കാസർകോട് സൈബർ സെലിലും എറണാകുളത്തും പരാതി നൽകിയിട്ടുണ്ടെന്നും നേരത്തെ ഏറ്റെടുത്ത ചില ഓർഡറുകൾ താൻ ആളെ വെച്ച് ചെയ്യുന്നുണ്ടെന്നും നോമ്പ് കഴിഞ്ഞാൽ ആദ്യത്തെ ആഴ്ച തന്നെ വലിയ പരിപാടി നടത്തുന്നുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.

എന്നാൽ ഇതെല്ലാം യുവാവിന്റെ നാടകമാണെന്നും ദിവസങ്ങൾക്ക് മുമ്പ് പോലും വിളിച്ചവരോട് പണം ആവശ്യപ്പെടുന്നുണ്ടെന്നുമാണ് പരാതിക്കാർ പറയുന്നത്. പണം നഷ്ടപ്പെട്ടവർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായി പ്രതികരിക്കുന്നതായും ഇവർ ആരോപിച്ചു.

Keywords: Complaint, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint that many people cheated over event management.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia