Lodge Attacked | മുറി തരാനില്ലെന്ന് പറഞ്ഞപ്പോൾ രണ്ടംഗ സംഘം ലോഡ്ജിന്റെ കൗണ്ടർ അടിച്ച് തകർത്തതായി പരാതി
Feb 20, 2024, 11:48 IST
കാസർകോട്: (KasargodVartha) മുറി ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടംഗ സംഘം ലോഡ്ജിന്റെ കൗണ്ടർ അടിച്ച് തകർത്തതായി പരാതി. അണങ്കൂർ വെൽവിഷർ ലോഡ്ജിലാണ് അതിക്രമം നടന്നതെന്നാണ് പരാതി. ചൊവ്വാഴ്ച പുലർച്ചെ ഒന്നരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുറി വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ രണ്ടംഗ സംഘത്തോട് മുറി ഒഴിവില്ലെന്ന് പറഞ്ഞതോടെ ക്ഷുഭിതരായ സംഘം കൗണ്ടർ അടിച്ച് തകർക്കുകയായിരുന്നുവെന്ന് റിസപ്‌ഷനിസ്റ്റ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Malayalam News, Police FIR, Crime, Complaint, Attacked, lodge, Complaint that lodge attacked.
< !- START disable copy paste -->