city-gold-ad-for-blogger
Aster MIMS 10/10/2023

Suspended | 'ആവശ്യപ്പെട്ട പണം നൽകിയില്ല'! സാംപിളിൽ ക്രമക്കേട് നടത്തി ചിപ്‌സ് കടയുടമയെ ഭക്ഷ്യ സുരക്ഷാ ഓഫീസർ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി, ഗുരുതരമായ ആരോപണങ്ങൾ; അന്വേഷണത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഉദുമ: (KasargodVartha) ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ വിരോധത്തിൽ ചിപ്‌സ് കടയുടമയെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭക്ഷ്യ സുരക്ഷാ ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ഉദുമ ഭക്ഷ്യ സുരക്ഷാ ഓഫീസർ വിഷ്ണു എസ് ഷാജിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കടയുടമയെ ഉപദ്രവിക്കാൻ സാംപിൾ മാറ്റിയെന്ന ഗുരുതരമായ ആരോപണവും ഇയാൾക്കെതിരെയുണ്ട്. ഉദുമ പാലക്കുന്ന് പള്ളത്ത് ചിപ്സ് കച്ചവടം നടത്തുന്ന ഗഫൂർ ആണ് പരാതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ സമീപിച്ചത്.
  
Suspended | 'ആവശ്യപ്പെട്ട പണം നൽകിയില്ല'! സാംപിളിൽ ക്രമക്കേട് നടത്തി ചിപ്‌സ് കടയുടമയെ ഭക്ഷ്യ സുരക്ഷാ ഓഫീസർ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി, ഗുരുതരമായ ആരോപണങ്ങൾ; അന്വേഷണത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ആദ്യം വിഷ്ണു ഷാജി സ്ഥാപനത്തിൽ വരികയും 50,000 രൂപ ആവശ്യപ്പെടുകയും കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ 25,000 രൂപ നൽകി ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ഗഫൂർ കാസർകോട് വാർത്തയോട് പറഞ്ഞു. എന്നാൽ മൂന്നുമാസം തികയും മുമ്പേ ഉദ്യോഗസ്ഥൻ വീണ്ടും വരികയും പണം ആവശ്യപ്പെടുകയും ചെയ്തു. തൊട്ടടുത്ത കച്ചവടക്കാരനോട് വാങ്ങിയ 7000 രൂപ വാങ്ങി നൽകിയപ്പോൾ ഇതൊന്നും പോരെന്ന് പറഞ്ഞ് സാംപിൾ എടുത്ത് കൊണ്ടുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീടും ഫോണിൽ വിളിച്ച് സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും അയക്കണോ എന്ന് ചോദിക്കുകയും ചെയ്തു. കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാവാതെ വന്നപ്പോൾ കട പൂട്ടിയിടേണ്ടി വന്നു. പിന്നീട് വ്യാപാരി സമിതി ഭാരവാഹികൾ വിഷയത്തിൽ ഇടപെടുകയും അവരുടെ സഹായത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ പരാതി നൽകുകയുമായിരുന്നുവെന്ന് ഗഫൂർ വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് അസിസ്റ്റന്റ് കമീഷണറും തുടർന്ന് ഡെപ്യൂടി കമീഷണറും അന്വേഷണം നടത്തിയ ശേഷമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ ഇപ്പോൾ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥൻ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. സാംപിൾ സ്ഥാപനത്തിൽ വച്ച് നിയമാനുസരണം പൊതിയുകയോ പേപർ സ്ലിപിൽ സ്ഥാപന ഉടമയുടെ ഒപ്പോ തീയതിയോ ശേഖരിക്കുകയോ ചെയ്യാതെയാണ് കൊണ്ടുപോയിട്ടുള്ളതെന്നും സാംപിളിലെ ഒപ്പും തീയതിയും മഹസറിലെ വിവരങ്ങളുമായി വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

സാംപിൾ ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമീഷണറുടെ കാര്യാലയത്തിൽ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായതായും ഉത്തരവിൽ പരാമർശിക്കുന്നു. സാംപിൾ ശേഖരണത്തിലും പരിശോധനയ്ക്ക് അയയ്ക്കേണ്ട കാര്യത്തിലും തുടർ നടപടികൾ സ്വീകരിച്ചതിലും വ്യവസ്ഥകൾ പാലിച്ചിട്ടില്ല. സാംപിൾ പരാതിക്കാരനെ മന:പൂർവം ഉപദ്രവിക്കുന്നതിനുവേണ്ടി മാറ്റിയിട്ടുണ്ട് എന്ന ആരോപണം തള്ളിക്കളയാൻ കഴിയാത്ത സാഹചര്യമാണ്. വിഷയത്തിൽ ഉദ്യോഗസ്ഥന്റെ വിശദീകരണം ലഭ്യമായ രേഖകളോടൊപ്പം പരിശോധിച്ചതിൽ തീർത്തും തൃപ്തികരമല്ല. കടയുടമയെ പ്രതിയാക്കുന്നതിനടക്കം മന:പൂർവമായ നടപടികൾ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നതായും ഉത്തരവിൽ പറയുന്നു.

ഏത് വകുപ്പിലായാലും കച്ചവടക്കാരെ ദ്രോഹിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രടറി ടി വി ബാലൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു.

Suspended | 'ആവശ്യപ്പെട്ട പണം നൽകിയില്ല'! സാംപിളിൽ ക്രമക്കേട് നടത്തി ചിപ്‌സ് കടയുടമയെ ഭക്ഷ്യ സുരക്ഷാ ഓഫീസർ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി, ഗുരുതരമായ ആരോപണങ്ങൾ; അന്വേഷണത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്



Keywords: Suspended, Malayalam News, Kasaragod, Udma, Food Safety, Shop, Chips, Business, Sample, Palakunnu, Assistant, Commissioner, Order, Investigation, Complaint, Complaint that food safety officer tried to trap Shop keeper; Govt suspended officer after investigation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL