Protest | യൂത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ ബാങ്ക് ജോലിയിൽ നിന്നും ഡിസിസി ജെനറൽ സെക്രടറി പുറത്താക്കിയതായി പരാതി; ഭീമനടിയിൽ യൂത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു
Mar 2, 2024, 10:28 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) ഡിസിസി ജെനറൽ സെക്രടറി സെബാസ്റ്റ്യൻ പാതലിൽ പ്രസിഡന്റായ ഭീമനടി കാർഷിക വികസന ബാങ്കിൽ യൂത് കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡന്റും ഡിജിറ്റൽ മീഡിയ ജില്ലാ ചെയർമാനുമായ പ്രദീപ് കുമാറിനെ ബാങ്കിൽ ജോലിക്ക് കയറുന്നതിന് വിലക്കിയതായി പരാതി.
ജില്ലയിൽ യൂത് കോൺഗ്രസിനും കോൺഗ്രസ് പാർടിക്കും പ്രദീപ് കുമാർ നൽകിയ സംഭാവന മറന്ന് കൊണ്ടാണ് ഡിസിസി ജെനറൽ സെക്രടറി സെബാസ്റ്റ്യൻ പതാലിന്റെ നടപടിയെന്ന് യൂത് കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു. പാർടിക്ക് വേണ്ടി രാപ്പകൽ വിശ്രമം ഇല്ലാതെ പ്രവർത്തിച്ച പ്രദീപ് കുമാർ തിരിച്ചു ബാങ്കിൽ എത്തിയപ്പോൾ ജോലിക്ക് കയറേണ്ട, പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ടിട്ട് കയറിയാൽ മതിയെന്നാണ് സെക്രടറി അറിയിച്ചതെന്നാണ് പറയുന്നത്.
എന്നാൽ പ്രസിഡന്റ് ഇതുവരെ സംസാരിക്കാൻ തയ്യാറായിട്ടില്ലെന്നും ഫോൺ വിളിച്ചാൽ താൻ തിരക്കിലാണ് എന്നാണ് മറുപടി ലഭിക്കുന്നതെന്നും പ്രദീപ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. ജോലിക്ക് കയറാൻ കഴിയാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപ് കുമാർ ബാങ്കിന്റെ വെളിയിൽ നിൽക്കുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും യോഗത്തിന്റെ പേരിൽ യൂത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടിന് നിഷേധിച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
ബാങ്ക് ഭരണം പിടിക്കാൻ സാധാരണ പ്രവർത്തകന്റെ ചോര നീരാക്കിയുള്ള പ്രവർത്തനം ഉപയോഗിച്ച ഡിസിസി ജെനറൽ സെക്രടറി, പ്രദീപ് കുമാറിനോട് അനീതി കാണിച്ചതായി ആരോപിച്ച് യൂത് കോൺഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബാങ്കിന് മുന്നിൽ ഉപരോധം നടത്തുകയാണ്. ശനിയാഴ്ച രാവിലെ മുതലാണ് പ്രവർത്തകർ ഇവിടേക്ക് സംഘടിച്ചെത്തിയത്.