Police Booked | സിപിഎം ശക്തികേന്ദ്രത്തിൽ ബിജെപിയുടെ പോസ്റ്ററുകൾ നശിപ്പിച്ചെന്ന് പരാതി; 6 പേർക്കെതിരെ കേസ്
Mar 13, 2024, 19:45 IST
ബേഡകം: (KasargodVartha) എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിച്ചെന്ന പരാതിയിൽ ആറു സിപിഎം പ്രവർത്തകർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബേഡകം വലിയപാറയിൽ ബാലചന്ദ്രൻ്റെ മതിലിൽ ബിജെപി പ്രവർത്തകർ പതിച്ച പോസ്റ്ററുകൾ നശിപ്പിച്ചുവെന്നാണ് ആരോപണം.
ബിജെപി ബേഡകം പഞ്ചായത് കമിറ്റി പ്രസിഡണ്ട് ചെമ്പക്കാട് ഉദയൻ്റെ പരാതിയിൽ രാഘവൻ, ബാലകൃഷ്ണൻ, അഭിജിത്ത്, ജയൻ, രതീഷ്, വിനോദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സമാധാനന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മന:പൂർവം പോസ്റ്ററുകൾ കീറി നശിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint that BJP's posters destroyed.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint that BJP's posters destroyed.