city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 'പ്രസവ വേദന അസഹനീയമാവുകയും രക്തമൊഴുകുകയും ചെയ്തിട്ടും യഥാസമയം ചികിത്സ നൽകിയില്ല; പ്രശ്‌നം ഗുരുതരമായപ്പോൾ ശസ്ത്രക്രിയയ്ക്ക് തത്സമയം അനസ്‌തേഷ്യ നൽകാനും കൂട്ടാക്കിയില്ല'; ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണം; തലച്ചോർ തകരാറിലായ കുഞ്ഞിനെയുമെടുത്ത് ആരോഗ്യമന്ത്രിക്ക് മുന്നിലെത്തി യുവതി

കാസർകോട്: (KasargodVartha) പ്രസവ വേദന അസഹനീയമാവുകയും വെള്ളം പൊട്ടിപ്പോവുകയും രക്തമൊഴുകുകയും ചെയ്തിട്ടും കാസർകോട് ജെനറൽ ആശുപത്രിയിൽ യഥാസമയം ചികിത്സ നൽകിയില്ലെന്നും കുഞ്ഞിന്റെ തലച്ചോറിന് തന്നെ തകരാറുണ്ടായെന്നുമുള്ള പരാതിയുമായി യുവതി ആരോഗ്യമന്ത്രി വീണാ ജോർജിന് മുന്നിലെത്തി. വനിതാ ഗൈനകോളജിസ്റ്റും, പ്രശ്‌നം ഗുരുതരമായപ്പോൾ ശസ്ത്രക്രിയയ്ക്ക് തത്സമയം അനസ്‌തേഷ്യ നൽകാതെ ഈ വിഭാഗത്തിലെ ഡോക്ടറും കൂട്ടാക്കിയില്ലെന്നാണ് ആരോപണം. ചെട്ടുംകുഴി ആഇശ മൻസിലിലെ ഖദീജത് കുബ്റയാണ്, ജെനറൽ ആശുപത്രിയിൽ സന്ദർശനത്തിനെത്തിയെ മന്ത്രിക്ക് മുന്നിൽ കുഞ്ഞിനെയുമെടുത്ത് പരാതിയുമായെത്തിയത്.

Complaint | 'പ്രസവ വേദന അസഹനീയമാവുകയും രക്തമൊഴുകുകയും ചെയ്തിട്ടും യഥാസമയം ചികിത്സ നൽകിയില്ല; പ്രശ്‌നം ഗുരുതരമായപ്പോൾ ശസ്ത്രക്രിയയ്ക്ക് തത്സമയം അനസ്‌തേഷ്യ നൽകാനും കൂട്ടാക്കിയില്ല'; ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണം; തലച്ചോർ തകരാറിലായ കുഞ്ഞിനെയുമെടുത്ത് ആരോഗ്യമന്ത്രിക്ക് മുന്നിലെത്തി യുവതി

'ഗർഭധാരണം മുതൽ ജെനറൽ ആശുപത്രിയിലെ ഡോക്ടറെയാണ് ചികിത്സയ്ക്കായി കണ്ടിരുന്നത്. ഒമ്പത് മാസം വരെ ഡോക്ടർ പരിശോധിക്കുകയും കുഞ്ഞിന് ഒരു പ്രശ്നവും ഇല്ലെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് പ്രസവവേദനയെ തുടർന്ന് ജെനറൽ ആശുപത്രിയിൽ അഡ്മിറ്റായി. ഈ സമയത്ത് പ്രസവ വേദന അസഹനീയമാവുകയും വെള്ളം കൂടുതൽ പൊട്ടിപ്പോവുകയും രക്തമൊഴുകുകയും ചെയ്തു. ഡോക്ടർ വന്ന് പരിശോധിച്ച് ഗർഭപാത്രം തുറന്നിട്ടുണ്ടെന്ന് പറഞ്ഞുപോയി.

 

പിന്നീടും നല്ല വേദന അനുഭവപ്പെടുകയും വെള്ളം പൊട്ടിപ്പോവുകയും രക്തമൊഴുകുകയും ചെയ്തു. എന്നാൽ ഇതൊന്നും വനിതാ ഡോക്ടർ കാര്യമാക്കിയില്ല. അന്ന് രാത്രി സ്ഥിതി കൂടുതൽ ഗുരുതരമായി. നഴ്‌സുമാർ പ്രശ്നമില്ല എന്ന മറുപടിയാണ് നൽകിയത്. അന്ന് രാത്രി മുഴുവനും നഴ്‌സുമാരും മറ്റും ഗൗനിച്ചില്ല. പിറ്റേദിവസം പ്രസവത്തിനായി ലേബർ റൂമിലേക്ക് മാറ്റി. പിന്നെയും പ്രസവം വൈകിപ്പിക്കാനാണ് അധികൃതർ ശ്രമിച്ചത്. ആ സമയത്തും കുട്ടിക്ക് പ്രശ്‌നം ഒന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്.

വാക്വം പ്രസവത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ സിസേറിയന് തീരുമാനിച്ചു. അനസ്‌തേഷ്യ നൽകേണ്ട ഡോക്ടർ ഏറെ നേരം വൈകിയാണ് വന്നത്. ഇതിനിടയിലും എന്തോ തകരാർ സംഭവിച്ചതായി വനിതാ ഡോക്ടർക്ക് മനസിലായിരുന്നു. അവർ പരിഭ്രാന്തയായി പല ഡോക്ടർമാരുമായും ബന്ധപ്പെടുന്നതും ശ്രദ്ധയിൽ പെട്ടു. ഒടുവിൽ സിസേറിയന് വിധയേമാക്കി കുഞ്ഞിനെ പുറത്തെടുത്തപ്പോൾ കുഞ്ഞ് കരയുന്നുണ്ടായിരുന്നില്ല.

ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ തലച്ചോറിൽ നിന്ന് വെള്ളം വറ്റിപോയെന്നാണ് പരിയാരത്ത് നിന്ന് പറഞ്ഞത്. വെള്ളം ഒഴുകിപ്പോയി രണ്ട് ദിവസമായിട്ടും പ്രസവം വൈകിപ്പിച്ചതാണ് ഇതിന് കാരണമായത്. കുഞ്ഞ് ഗർഭപാത്രത്തിൽ നിന്ന് താഴ്ഭാഗത്ത് വന്ന് കുറേസമയം നിൽക്കുകയും, വെള്ളം പോയി കുഞ്ഞിന് അണുബാധ ആവുകയും ചെയ്തിട്ടും ഗൗനിക്കാത്തതാണ് ഇതിന് വഴിവെച്ചത്. 11 ദിവസമാണ് കുട്ടി പരിയാരത്ത് ഐസിയുവിൽ കിടന്നത്', കുബ്റ കാസർകോട് വാർത്തയോട് പറഞ്ഞു.

ഹൈപോക്സിക്-ഇസ്കെമിക് എൻസെഫലോപതി (HIE) എന്ന രോഗത്തിന് അടിമയാണ് കുട്ടി ഇപ്പോൾ. തലച്ചോറിലെ ഓക്സിജൻ കുറയുമ്പോൾ ന്യൂറോളജികലി വരുന്ന പ്രശ്നമാണിത്. കുഞ്ഞിന്റെ തലച്ചോർ പ്രവർത്തിക്കുന്നില്ല. ഒരുവർഷമായി കിടപ്പിലാണ് കുട്ടി. കുഞ്ഞിന് സ്വന്തമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. കുട്ടിയുടെ മരുന്നിനും മറ്റുമായി ഓരോ ആഴ്ചയും 5000 ത്തോളം രൂപ വേണ്ടി വരുന്നു. കുഞ്ഞ് ജീവിച്ച് പോവുന്നത് തന്നെ വലിയ അത്ഭുതമെന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ട് ഡോക്ടർമാരുടെയും അന്ന് ഡ്യൂടിലുണ്ടായിരുന്ന നഴ്‌സുമാരുടെയും പിഴവാണ് കുഞ്ഞിന്റെ അവസ്ഥയ്ക്ക് കാരണമെന്നും യുവതി പറയുന്നു.

Complaint | 'പ്രസവ വേദന അസഹനീയമാവുകയും രക്തമൊഴുകുകയും ചെയ്തിട്ടും യഥാസമയം ചികിത്സ നൽകിയില്ല; പ്രശ്‌നം ഗുരുതരമായപ്പോൾ ശസ്ത്രക്രിയയ്ക്ക് തത്സമയം അനസ്‌തേഷ്യ നൽകാനും കൂട്ടാക്കിയില്ല'; ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണം; തലച്ചോർ തകരാറിലായ കുഞ്ഞിനെയുമെടുത്ത് ആരോഗ്യമന്ത്രിക്ക് മുന്നിലെത്തി യുവതി

പരാതി ശ്രദ്ധാപൂർവം കേട്ട ആരോഗ്യമന്ത്രി പ്രത്യേക സമിതി രൂപീകരിച്ച് ആന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഖദീജത് കുബ്റയെ കൂടാതെ ഭർത്താവ് മശ്ഊഖിന്റെ മാതാവ് റുഖിയ, സഹോദരി റൈസ എന്നിവരുമുണ്ടായിരുന്നു. തങ്ങളുടെ കുഞ്ഞിനെ ഈ സ്ഥിതിയിലാക്കിയിട്ട് അവർക്ക് എന്ത് നേട്ടമാണ് കിട്ടുന്നതെന്ന് കുബ്റ സങ്കടത്തോടെ ചോദിക്കുന്നു.

Keywords: News, Kerala, Kasaragod, Health Minister, Veena George, Complaint, Operation, Treatment, Woman, Baby, Doctor, Nurse, Complaint against medical negligence.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia