Collector | 'മൂന്നാംകടവ് മിനി ഡാമിന് എതിരെ പരാതി ഉന്നയിച്ച് വികസനം തടയരുത്; റീസര്‍വേയുടെ പേരില്‍ ജനങ്ങളില്‍നിന്ന് നികുതി സ്വീകരിക്കാതിരിക്കരുത്'; സായി വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കൈമാറിയെന്നടക്കമുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കലക്ടർ കെ ഇമ്പശേഖർ
Feb 20, 2024, 17:49 IST
കാസര്‍കോട്: (KasargodVartha) മൂന്നാംകടവ് മിനി ഡാമിന് എതിരെ പരാതി ഉന്നയിച്ച് ജില്ലയുടെ വികസനം തടയരുതെന്ന് കാസര്‍കോട് കലക്ടര്‍ കെ ഇമ്പശേഖർ. ജനങ്ങളുമായി ചര്‍ച്ച നടത്താതെ ജില്ലാ ഭരണകൂടം ഒരിക്കലും മുന്നോട്ട് പോകില്ല. മിനി ഡാമിന്റെ ഡിസൈനുമടക്കമുള്ള കാര്യങ്ങളില്‍ തെറ്റിദ്ധാരണ നീക്കി രേഖാമൂലം മിനുട്‌സിന്റെ കോപി നല്‍കിയിട്ടുണ്ടെന്നും ജില്ലയിലെ രൂക്ഷമായ കുടിവെളള ക്ഷാമത്തിനുള്ള പരിഹാരമാണ് ഇതെന്നും കലക്ടർ വിശദീകരിച്ചു.
പ്ലാനിങ് കമീഷനില്‍ നിര്‍ദേശം മുന്നോട്ടുവെച്ച് അംഗീകാരം നേടിയാണ് ഈ പദ്ധതിക്ക് സര്‍വേ നടത്തുന്നത്. 50 ശതമാനം സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങളുടെ സഹകരണമില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. ഇനിയും പരാതിയുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും തന്നെ സമീപിക്കാമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഭൂരിഭാഗം പേര്‍ക്കും പദ്ധതി സുതാര്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ മാത്രമാണ് ഇതിന് തുരങ്കം വെക്കുന്നത്. വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്തരുതെന്നും കലക്ടര്‍ പറഞ്ഞു.
കലക്ട്രേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വേനലില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പദ്ധതി ആവശ്യമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. റീസര്‍വേ പൂര്‍ത്തിയാകാത്തതുകൊണ്ട് വിലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കാതിരിക്കരുതെന്നും ഇക്കാര്യത്തില്‍ കോടതി വിധിയുണ്ടെന്നും തനിക്ക് ലഭിച്ച പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍കാര്‍ നടത്തിയ നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ 90 ശതമാനം പരാതികള്‍ക്കും പരിഹാരം കണ്ടിട്ടുണ്ടെന്നും പട്ടയം അപേക്ഷ അടക്കമുള്ളവ വിലേജ് ഓഫീസുകളിലേക്കും താലൂക് ഓഫീസുകളിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും പ്രത്യേകം ഫോമിലാണ് അപേക്ഷ നല്‍കേണ്ടതെന്നും കലക്ടര്‍ വിശദീകരിച്ചു. റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെകുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെയുള്ള റീസര്‍വേകളിലെ അപാകതകള്‍ പരിഹാരിച്ചാല്‍ മാത്രമേ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തി നാലായിരത്തോളം പട്ടയ അപേക്ഷകള്‍ പരിഹരിക്കാന്‍ കിടപ്പുണ്ട്.
കാഞ്ഞിരടുക്കത്ത് സായി പദ്ധതിയില്‍ 45 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എന്‍മകജെയില്‍ സായി പദ്ധതി നിര്‍മിച്ച 36 വീടുകളില്‍ മൂന്ന് വീടുകള്‍ ഒഴികെ ബാക്കിയുള്ളവ നല്‍കിയിട്ടുണ്ട്. മൂന്ന് വീടുകളില്‍ ഒരു വീടിന് മാത്രമേ അപേക്ഷകന്‍ ഇപ്പോഴുള്ളൂ. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഈ മൂന്ന് വീടുകളും നല്‍കാന്‍ നടപടി സ്വീകരിക്കും. വലിയ പറമ്പ് പഞ്ചായതിലെ 15 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും ഇനിയും നല്‍കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.
ജില്ലയുടെ മലയോര മേഖലകളില്‍ വനം വന്യജീവി ആക്രമണം ഉണ്ടെങ്കില്‍ തടയാന്‍ ജനങ്ങള്‍ നേരിട്ട് ഇറങ്ങരുതെന്നും വനം വകുപ്പിനെ അറിയിച്ച് ആവശ്യമായ നടപടി സ്വീകരിക്കണെന്നും കലകടര്‍ അഭ്യര്‍ഥിച്ചു. കുബണൂരിലെ മാലിന്യ പ്ലാന്റിന് തീപ്പിടുത്തമുണ്ടായ സാഹചര്യത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണം സംബന്ധിച്ച് അന്വേഷണം നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട് വന്നിട്ടുണ്ടെന്നും ഇത് മാധ്യമങ്ങളെ അറിയിക്കുമെന്നും കല്കടര്‍ പ്രതികരിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ എന്‍എച് അതോറിറ്റിക്ക് കൈമാറുന്നുണ്ട്. അവരാണ് നടപടി സ്വീകരിക്കേണ്ടത്. ദേശീയ പാത നിര്‍മാണത്തില്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഹൊസങ്കടി മുതല്‍ വീരമല കുന്നുവരെ സഞ്ചരിച്ച് സുരക്ഷ ഉറപ്പ് വരുത്താന്‍ എൻജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം പലയിടത്തും അപകടസാധ്യത ഉണ്ടാക്കുന്നതായും സുരക്ഷ സംബന്ധിച്ച് വാഹനയാത്രക്കാരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ദേശീയപാതയ്ക്കരില്‍ ബസ് സ്റ്റോപുകള്‍ നിര്‍മിക്കേണ്ടതാണെന്നും വിദ്യാര്‍ഥികള്‍ അടക്കം പൊരിവെയിലില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിശോധിക്കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ചെറുവത്തൂര്‍ വീരമലക്കുന്നിന് സംരക്ഷണഭിത്തി കെട്ടാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നു. കുന്നിടിക്കുന്ന മണ്ണ് അളന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അവര്‍ പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ജിയോളജി വകുപ്പ് നിര്‍മാണ കംപനിക്ക് പിഴയിട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
കാസര്‍കോട് കടുത്ത കുടിവെള്ളക്ഷാമത്തിന് സാധ്യതയുണ്ട്. ഇപ്പോള്‍ ചെക് ഡാമുകള്‍ അടക്കം ഉണ്ടാക്കി ഇത് തടയാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന് 2.3 കോടി രൂപയാണ് ചിലവഴിക്കേണ്ടി വന്നത്. വേനല്‍ക്കാലത്ത് കലക്ട്രേറ്റ് ഉള്‍പ്പെടെയുള്ള സര്‍കാര്‍ കെട്ടിടങ്ങള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാന്‍ ഫയര്‍ ഓഡിറ്റ് നടത്താന്‍ നടപടി തുടങ്ങിയെന്നും കലക്ടര്‍ വ്യക്തമാക്കി.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Collector, Collector K Inbasekar answered many questions. < !- START disable copy paste -->