city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sea Food | കോശാധിഷ്ടിത വളര്‍ത്തു മത്സ്യമാംസം വികസിപ്പിക്കാന്‍ സിഎംഎഫ്ആര്‍ഐ; ഉയര്‍ന്ന വിപണി മൂല്യമുള്ള നെയ്മീന്‍, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തില്‍ ഗവേഷണം

കൊച്ചി: (KasargodVartha) ഇന്ത്യയില്‍ ആദ്യമായി, സെല്‍കള്‍ച്ചറിലൂടെ ലബോറട്ടറിയില്‍ മത്സ്യമാംസം വളര്‍ത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഉയര്‍ന്ന വിപണി മൂല്യമുള്ള കടല്‍മത്സ്യങ്ങളായ നെയ്മീന്‍, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തില്‍ ഗവേഷണം നടത്തുന്നത്.

മീനുകളില്‍ നിന്നും പ്രത്യേക കോശങ്ങള്‍ വേരിതിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുന്നതാണ് കോശ അധിഷ്ടിത വളര്‍ത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന മാംസത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടല്‍മത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കും.

ഈ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലുള്ള ഗവേഷണ സഹകരണത്തിനായി ഡല്‍ഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയമുമായി സിഎംഎഫ്ആര്‍ഐ ധാരണയായി. കടല്‍ മീനുകളുടെ കോശവികസന ഗവേഷണത്തിന് സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കും. 

സെല്ലുലാര്‍ ബയോളജി ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിഎംഎഫ്ആര്‍ഐയിലെ സെല്‍കള്‍ച്ചര്‍ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുക. കൂടാതെ, ജനിതക ജൈവരാസ വിശകലന പഠനങ്ങളും സിഎംഎഫ്ആര്‍ഐ നടത്തും. കോശവളര്‍ച്ച അനുകൂലമാക്കുന്നതടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ബയോറിയാക്ടറുകളിലൂടെ ഉല്‍പാദനം കൂട്ടുന്നതിനും നീറ്റ് മീറ്റ് ബയോടെക് നേതൃത്വം നല്‍കും.


Sea Food | കോശാധിഷ്ടിത വളര്‍ത്തു മത്സ്യമാംസം വികസിപ്പിക്കാന്‍ സിഎംഎഫ്ആര്‍ഐ; ഉയര്‍ന്ന വിപണി മൂല്യമുള്ള നെയ്മീന്‍, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തില്‍ ഗവേഷണം



മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെ ഈ രംഗത്ത് മുന്‍നിരയിലെത്തിക്കുന്നതിനുള്ള ഗവേഷണ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോശ അധിഷ്ടിത മത്സ്യമാംസ മേഖലയില്‍ സിംഗപ്പൂര്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഗവേഷണ പുരോഗതിക്കൊപ്പമെത്താന്‍ ഈ പൊതു-സ്വകാര്യ ഗവേഷണ പങ്കാളിത്തം ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്.

ഭക്ഷ്യ-പോഷക സുരക്ഷ കൈവരിക്കാന്‍ മാത്രമല്ല സമുദ്രപരിസ്ഥിതി മെച്ചപ്പെട്ട രീതിയില്‍ സംരക്ഷിക്കുന്നതിനും ഈ പദ്ധതി ഗുണം ചെയ്യും. ആവശ്യകതക്കനുസരിച്ച് സുസ്ഥിരവും സുരക്ഷിതവുമായ സീഫുഡ് ഉല്‍പാദനത്തിന് പുതിയ നീക്കം വഴിയൊരുക്കമെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kerala-News, Top-Headlines, Business, CMFRI, Develop, Cell-Based Farm, Fish Meat, Sea Food, Laboratory, CMFRI to develop cell-based farmed fish meat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia