city-gold-ad-for-blogger
Aster MIMS 10/10/2023

എം കെ ദാമോദരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 16.08.2017) എക്കാലവും ജനപക്ഷത്തുനിന്ന് സാമൂഹ്യബോധത്തോടെ നിയമം കൈകാര്യം ചെയ്ത പ്രഗത്ഭനായ അഭിഭാഷകനായിരുന്നു എം കെ ദാമോദരന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിപ്രഗത്ഭനായ വക്കീലായിരിക്കെപ്പോലും നിസ്വജനവിഭാഗത്തിനു നീതി നേടികൊടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക നിഷ്‌ക്കര്‍ഷയുണ്ടായിരുന്നു.

എം കെ ദാമോദരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തു കടന്നുവന്ന എം കെ ദാമോദരന്‍ തന്റെ അഭിഭാഷക ജീവിതത്തിലുടനീളം ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഉറച്ചുനിന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന അദ്ദേഹം നല്‍കിയ സേവനം എന്നും സ്മരിക്കപ്പെടും. പൊതുസമൂഹത്തിന് കരുത്തനായ നിയമപരിരക്ഷകനെയാണ് നഷ്ടപ്പെട്ടത്.

കേരളത്തിന്റെ നീതിന്യായ മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. എന്നെ സംബന്ധിച്ച് അടുത്ത സുഹൃത്തുകൂടിയാണ് നഷ്ടപ്പെട്ടത്. കോടതികളിലെന്ന പോലെ കോടതിക്ക് പുറത്തും അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പൊതുപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. അടിയന്തരാവസ്ഥയെ ശക്തിയായി എതിര്‍ത്തതിന് അദ്ദേഹത്തെ അന്നത്തെ ഭരണകൂടം ജയിലിലടച്ചു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ വൈദഗ്ധ്യമുണ്ടായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു നിയമപോരാളിയെയാണ് കേരളത്തിന് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Pinarayi-Vijayan, Condolence, Kerala, Top-Headlines, News, Adv MK Damodaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia