city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gallery Clash | ബേക്കലിൽ ഫുട്‍ബോൾ കളി അവസാനിച്ചതിന് പിന്നാലെ സംഘർഷം; സംഘാടകർ ആക്രമിച്ചതായി ആരോപണം; ചിലർ മനപൂർവം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സംഘാടകർ; പരുക്കുകളോടെ ഏതാനും യുവാക്കൾ ചികിത്സയിൽ; സ്റ്റോപ് മെമോ നൽകിയതായി പൊലീസ്

ബേക്കൽ: (KasargodVartha) ബേക്കലിൽ നടന്നുവരുന്ന അഖിലേൻഡ്യ ഫ്‌ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ബുധനാഴ്ച രാത്രി കളി അവസാനിച്ചതിന് പിന്നാലെ സംഘർഷം. മത്സരം കാണാനെത്തിയ ചില യുവാക്കളും സംഘാടക സമിതിയിൽ പെട്ട ചിലരുമാണ് വാക് തർക്കവും അടിപിടിയുമുണ്ടായത്. ഇരു ഭാഗത്ത് നിന്നുമായി പരുക്കുകളോടെ അഞ്ചിലേറെ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.

Gallery Clash | ബേക്കലിൽ ഫുട്‍ബോൾ കളി അവസാനിച്ചതിന് പിന്നാലെ സംഘർഷം; സംഘാടകർ ആക്രമിച്ചതായി ആരോപണം; ചിലർ മനപൂർവം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സംഘാടകർ; പരുക്കുകളോടെ ഏതാനും യുവാക്കൾ ചികിത്സയിൽ; സ്റ്റോപ് മെമോ നൽകിയതായി പൊലീസ്

കളി കാണാനെത്തിയ ബേക്കൽ ഖിള് രിയ നഗറിലെ ഖാദർ, മൻസൂർ, സാജിദ് എന്നിവർ ചെങ്കള ഇ കെ നായനാർ ആശുപത്രിയിലും വോളന്റീയർമാരായ ഹബീബ്, സൂപ്പി തുടങ്ങിയ യുവാക്കൾ കാസർകോട് വിൻടച് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മുക്കൂടിലെയും മാസ്തിക്കുണ്ടിലെയും ടീമുകൾ തമ്മിലാണ് ബുധനാഴ്ച രാത്രി മത്സരം നടന്നത്. 3-1ന് മാസ്തിക്കുണ്ട് വിജയിക്കുകയുമുണ്ടായി. ഇരുടീമുകളും മൈതാനത്ത് നിന്ന് പിരിഞ്ഞതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്.

മത്സരത്തിന് ശേഷം സംഘാടകർ ലൈറ്റ് അണച്ച് കൊണ്ട് മത്സരം കാണാനെത്തിയ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിലുള്ള യുവാക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു. എന്നാൽ മത്സരം അവസാനിച്ചതിന് ശേഷം മൈതാനത്ത് തന്നെ തുടർന്ന യുവാക്കളോട് വോളന്റീയർമാർ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ യുവാക്കൾ കസേര ചവിട്ടി തെറിപ്പിച്ചും മറ്റും അക്രമം കാട്ടുകയായിരുന്നുവെന്ന് സംഘാടകർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. തുടക്കം മുതൽ ടൂർണമെന്റ് അലങ്കോലപ്പെടുത്താൻ ചിലർ മനപൂർവം ശ്രമിക്കുകയാണെന്നും സംഘാടകർ പറഞ്ഞു.

സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ വിരട്ടിയോടിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് ഇവിടെ സംഘർഷം നടക്കുന്നതെന്നാണ് ആരോപണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും സംഘർഷമുണ്ടായാൽ പൂർണ ഉത്തരവാദിത്തം സംഘാടകർക്കായിരുക്കുമെന്ന് വ്യക്തമാക്കി സ്റ്റോപ് മെമോ നൽകിയിട്ടുണ്ടെന്ന് ബേക്കൽ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ടൂർണമെന്റിൽ ഇനി ഒമ്പത് മത്സരങ്ങളാണ് ബാക്കിയുള്ളത്.

Gallery Clash | ബേക്കലിൽ ഫുട്‍ബോൾ കളി അവസാനിച്ചതിന് പിന്നാലെ സംഘർഷം; സംഘാടകർ ആക്രമിച്ചതായി ആരോപണം; ചിലർ മനപൂർവം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സംഘാടകർ; പരുക്കുകളോടെ ഏതാനും യുവാക്കൾ ചികിത്സയിൽ; സ്റ്റോപ് മെമോ നൽകിയതായി പൊലീസ്

Keywords: News, Malayalam News, Bekal, Kerala, Crime, Police, Football, Clashes after football match ends in Bekal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia