city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ: നിരവധി കേസുകളില്‍ പ്രതിയായ 2 പേര്‍ അറസ്റ്റില്‍; ഒരാൾ 12, മറ്റൊരാള്‍ 4 കേസുകളിൽ പ്രതി

കാസര്‍കോട്: (KasargodVartha) ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പതിനാലോളം കേസുകളില്‍ പ്രതിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ എതിര്‍ വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ അറസ്റ്റിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിജിത് (42), സനത് (40) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ: നിരവധി കേസുകളില്‍ പ്രതിയായ 2 പേര്‍ അറസ്റ്റില്‍; ഒരാൾ 12, മറ്റൊരാള്‍ 4 കേസുകളിൽ പ്രതി

 വെള്ളിയാഴ്ച രാത്രിയാണ് കാസര്‍കോട് കോട്ടക്കണ്ണിയില്‍വെച്ച് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. അക്രമത്തില്‍ കുഡ്‌ലു രാംദാസ് നഗര്‍ സ്വദേശിയും പതിനാലുകേസുകളില്‍ പ്രതിയുമായ അജയ്കുമാര്‍ ഷെട്ടി എന്ന തേജു (27) വിനാണ് ഗുരുതര പരുക്കേറ്റത്. ഈ കേസിലാണ് ഇപ്പോള്‍ രണ്ടുപേര്‍ അറസ്റ്റിലായിരിക്കുന്നത്. തേജു മംഗ്ളൂറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നേരത്തെ ഇവരെല്ലാം ഒരേ സംഘത്തിലായിരുന്നുവെന്നും പിന്നീടാണ് തെറ്റി പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയതെന്നുമാണ് വിവരം. ഇരുമ്പുവടി, സോഡാ കുപ്പി തുടങ്ങിയ മാരകായുധങ്ങളുമായുള്ള അക്രമത്തിലാണ് തേജുവിന് ഗുരുതരമായി പരുക്കേറ്റത്. തിരിച്ചടിയില്‍ ഇപ്പോള്‍ അറസ്റ്റിലായ സനതിനും തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

അക്രമത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന തേജു നേരത്തെ കാപ കേസില്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മുമ്പുണ്ടായിരുന്ന ചില വിരോധത്തെ തുടര്‍ന്നായിരുന്നു ഇരു സംഘങ്ങളും ഏറ്റുമുട്ടിയത്. കാസര്‍കോട് ടൗണ്‍ എസ്ഐ കെ പി വിനോദ് കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
Arrested | ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ: നിരവധി കേസുകളില്‍ പ്രതിയായ 2 പേര്‍ അറസ്റ്റില്‍; ഒരാൾ 12, മറ്റൊരാള്‍ 4 കേസുകളിൽ പ്രതി

Keywords: News, Malayalam News, Kasaragod, Clash, Arrested, Kappa, Police, FIR, Crime, Clash between goonda gangs; Two arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia