CITU | 'വാഹനങ്ങൾ നഗരസഭ ഓഫീസിന് മുന്നിൽ കൊണ്ടുവരേണ്ടി വരും'; കാസർകോട് ബസ് സ്റ്റാൻഡ് പരിസരത്തെ മലിനജലം പ്രശ്നം പരിഹരിക്കണമെന്ന് സി ഐ ടി യു
Jan 5, 2024, 12:45 IST
കാസർകോട്: (KasargodVartha) പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ മലിനജലം പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മോടോർ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ജില്ലാകമിറ്റി ആവശ്യപ്പെട്ടു. ബസ് സ്‌റ്റാൻഡിലെ ഓടോറിക്ഷ, ടാക്സി സ്റ്റാൻഡുകളുടെയടുത്ത് ആഴ്‌ചകളായി കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം ഒഴുകുകയാണ്. ദുർഗന്ധം കാരണം യാത്രക്കാർ ഉൾപെടെയുള്ള ജനങ്ങൾക്കും തൊഴിലാളികൾക്കും നടന്നുപോകാനോ ജോലി ചെയ്യാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ജനങ്ങൾ കഷ്ടപ്പെടുമ്പോഴും നഗരസഭാ അധികാരികൾ കണ്ടഭാവം നടിക്കുന്നില്ല. അതിനാൽ എത്രയുംവേഗം പ്രശ്നത്തിന് പരിഹാരമുണ്ടാകണം. അല്ലാത്തപക്ഷം മുഴുവൻ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭ സമരം ആരംഭിക്കും. വാഹനങ്ങൾ സ്റ്റാൻഡിൽനിന്ന് ഒഴിവാക്കി മുനിസിപൽ ഓഫീസിനുമുന്നിൽ കൊണ്ടുവരേണ്ടി വരുമെന്നും യൂണിയൻ ജില്ലാ ജെനറൽ സെക്രടറി ഗിരികൃഷ്ണൻ പറഞ്ഞു.