city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Children’s Day | നാടെങ്ങും ശിശുദിനാഘോഷം; ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്കും പ്രണാമം

കാസർകോട്: (KasargodVartha) പ്രഥമ പ്രധാനമന്ത്രി ജവ​ഹർലാൽ നെഹ്റുവിന്റെ ജന്മദിന സ്മരണയിൽ നാടെങ്ങും ശിശുദിനം ആഘോഷിച്ചു. വർണാഭമായ റാലികളും പൊതുസമ്മേളനങ്ങളും കൊഴുപ്പേകി. വിദ്യാര്‍ഥികള്‍ക്ക് പ്രഭാഷണം, ദേശഭക്തി ഗാന മത്സരം, കലാപരിപാടികള്‍, ചിത്രരചനാ മത്സരം തുടങ്ങിയവയും വിവിധയിടങ്ങളിൽ നടന്നു.

Children’s Day | നാടെങ്ങും ശിശുദിനാഘോഷം; ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്കും പ്രണാമം


ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്കും പ്രണാമം

Children’s Day | നാടെങ്ങും ശിശുദിനാഘോഷം; ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്കും പ്രണാമം

മൊഗ്രാൽ: ഇസ്രാഈൽ അധിനിവേശം മുൻകൂട്ടി കണ്ട നെഹ്റുവിന്റെ ആശയങ്ങൾക്ക് ഇന്ന് പ്രസക്തി വർധിച്ചതായി കുമ്പള ഗ്രാമപഞ്ചായത് അംഗം റിയാസ് മൊഗ്രാൽ പറഞ്ഞു. മൊഗ്രാൽ കടവത്ത് അംഗൻവാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ശിശുദിന സന്ദേശം നൽകുകയായിരുന്നു റിയാസ് മൊഗ്രാൽ.

ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്ക് പ്രണാമം അർപിച്ച് കൊണ്ടാണ് ശിശുദിനം ആഘോഷിച്ചത്. വിവിധ മത്സരങ്ങളിലെ വിജയികളായ കുട്ടികൾക്ക് റിയാസ് മൊഗ്രാൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ അംഗൻവാടി അധ്യാപിക താര സ്വാഗതം പറഞ്ഞു. ടിഎം ശുഐബ്, ഇബ്രാഹിം ഖലീൽ, എം ജി എ റഹ്‌മാൻ, ടി കെ അൻവർ, റിയാസുദ്ദീൻ അഹ്‌മദ്‌ സിജി, യു എം ഇർഫാൻ, സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു. ബി എ ഖൈറുന്നീസ നന്ദി പറഞ്ഞു.

ജെനറൽ ആശുപത്രിയിൽ ശിശുദിനം ആഘോഷിച്ചു.

Children’s Day | നാടെങ്ങും ശിശുദിനാഘോഷം; ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്കും പ്രണാമം

കാസർകോട്: ജെനറൽ ആശുപത്രിയിൽ കുട്ടികളുടെ വിഭാഗത്തിലെ ജീവനക്കാർ കുട്ടികളുടെ വാർഡിൽ ശിശുദിനം ആഘോഷിച്ചു. കേക് മുറിക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. ഡോ. ഷറീന പി എ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ ഉദ്ഘാടനം ചെയ്തു. ആശുപത്രി സീനിയർ നഴ്സിംഗ് ഓഫീസർ രാജി പി, റാഫേൽ നഴ്സിംഗ് ഓഫീസർ ലിനി ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. നഴ്സിംഗ് വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Keywords: Children,Day,Kasaragod,Hospital,Palastine,Gazza,Mogral,Celebration,Israil,Kerala Children’s Day celebrated < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia