Cherkalam Awards | ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; പ്രൊഫ. ഖാദർ മൊയ്‌ദീനും ടി പത്മനാഭനും സുധീർ കുമാർ ഷെട്ടിക്കും സമ്മാനിക്കും; എം എസ് മുഹമ്മദ് കുഞ്ഞി, പി എസ് പുണിഞ്ചിത്തായ, സൂപ്പി വാണിമേൽ എന്നിവർക്ക് പ്രത്യേക ആദരവ്
Jan 23, 2024, 16:52 IST
കാസർകോട്: (KasargodVartha) പ്രമുഖ രാഷ്ട്രീയ നേതാവ് പ്രൊഫ. ഖാദർ മൊയ്‌ദീൻ, മലയാള സാഹിത്യത്തിലെ കഥാകുലപതി ടി പത്മനാഭൻ, ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക വിനിമയ സ്ഥാപനമായ യൂണിമണിയുടെ ജെനറൽ മാനജർ വൈ സുധീർ കുമാർ ഷെട്ടി എന്നിവർക്ക് ചെർക്കളം അബ്ദുല്ല ഫൗൻഡേഷന്റെ അവാർഡുകൾ സമ്മാനിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെർക്കളം അബ്ദുല്ല മെമോറിയൽ പ്രസ്റ്റീജിയസ് ലീഡർഷിപ് അവാർഡ് ആണ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് കൂടിയായ പ്രൊഫ. കെ എം ഖാദർ മൊയ്‌ദീന് സമ്മാനിക്കുക. ചെർക്കളം അബ്ദുല്ല മെമോറിയൽ കൾചറൽ പ്രൈഡ് അവാർഡിനാണ് ടി പത്മനാഭൻ അർഹനായത്. ചെർക്കളം അബ്ദുല്ല മെമോറിയൽ ബിസിനസ് ഹോണസ്റ്റ് അവാർഡിനാണ് വൈ സുധീർ കുമാർ ഷെട്ടിയെ തിരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുസ്‌ലിം ലീഗ് സീനിയർ നേതാവ് എംഎസ് മുഹമ്മദ് കുഞ്ഞി, ലോകോത്തര ചിത്രകാരൻ പി എസ് പുണിഞ്ചിത്തായ, മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേൽ എന്നിവർക്ക് പ്രത്യേക ആദരവും പ്രഖ്യാപിച്ചു. 10,000 രൂപയും ഫലകവുമാണ് ആദരവായി സമ്മാനിക്കുക. ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ ഒരു മാസം മുമ്പ് നിയോഗിച്ച, സാഹിത്യ വേദി പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ ചെയർമാനായ ജൂറി ആണ് അവാർഡുകളും പ്രത്യേക ആദരവുകളും പ്രഖ്യാപിച്ചത്.
2024 ജനുവരി 25ന് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന കാംപസിൽ നടക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമത്തിൽ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ അവാർഡ് ദാനവും പ്രത്യേക പുരസ്കാരവും സമർപിക്കും. വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ പത്മനാഭൻ ബ്ലാത്തൂർ, അംഗങ്ങളായ വി വി പ്രഭാകരൻ, ബി അശ്റഫ്, ഫൗൻഡേഷൻ ചെയർമാൻ നാസർ ചെർക്കളം, സീനിയർ എക്സിക്യൂടീവ് അംഗം കബീർ ചെർക്കളം എന്നിവർ പങ്കെടുത്തു.