city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Choreographic Drama | മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കൊറിയോഗ്രാഫിക് നാടകവുമായി ചെമനാട് ഈസ്റ്റ് ഗവ. എൽ പി സ്കൂൾ; വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം വേഷമിടും

കാസർകോട്: (KasargodVartha) മഹാത്മാഗാന്ധി രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ചെമനാട് ഈസ്റ്റ് (പരവനടുക്കം) ഗവ. എൽ പി സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപെടെയുള്ളവർ വേഷമിടുന്ന ‘സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ’ കൊറിയോഗ്രാഫിക് നാടകം ചൊവ്വാഴ്ച (ജനുവരി 30) അരങ്ങേറുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
Choreographic Drama | മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കൊറിയോഗ്രാഫിക് നാടകവുമായി ചെമനാട് ഈസ്റ്റ് ഗവ. എൽ പി സ്കൂൾ; വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം വേഷമിടും

രാവിലെ 10.30ന് സ്കൂൾ മൈതാനത്ത് പ്രത്യേകമായി ഒരുക്കിയ വേദിയിലാണ് സ്കൂളിലെ 225 കുട്ടികൾ ഉൾപെടെയുള്ളവർ പങ്കെടുക്കുന്ന നാടകം നടക്കുന്നത്. മഹാത്മാ ഗാന്ധി, ജവഹർലാഹൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ബാഷാഖാൻ, മൗണ്ട് ബാറ്റൺ പ്രഭു എന്നീ ചരിത്രപുരുഷന്മാർ ദൃശ്യാവിഷ്കാരത്തിനു മിഴിവേകുന്നു. ഇൻഡ്യ വിഭജനത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെ അന്ത്യനാളുകൾ തന്മയത്വത്തോടു കൂടി അവതരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

കൊൽക്കത്തയിലെ ഒരു ചേരിപ്രദേശത്തിന്റെ പശ്ചാതലത്തിൽ ചുരുളഴിയുന്ന ചരിത്ര സത്യങ്ങളെ സഹൃദയസമക്ഷം എത്തിക്കുക എന്നതാണ് ലക്ഷ്യം. നാടകത്തിനായി ഒരു മാസത്തോളമായി വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ പരിശീലനത്തിലായിരുന്നു. വാർത്താസമ്മേളനത്തിൽ പ്രധാനാധ്യാപകൻ സി കെ വേണു, പിടിഎ പ്രസിഡന്റ് എം എച് സാലിക്, എസ്എംസി ചെയർമാൻ ജയരാജൻ മാടിക്കാൽ, സമീറ ഇബ്രാഹിം, സി മോഹനൻ നമ്പ്യാർ, സുരാജ് മാവില, നാരായണൻ വടക്കിനിയ എന്നിവർ സംബന്ധിച്ചു.

Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chemnad East Govt LP School with Choreographic Drama on Mahatma Gandhi Martyrs Day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia