Accidental Death | സുഹൃത്തുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര പോവുകയായിരുന്ന 14 പേരടങ്ങുന്ന സംഘത്തിലെ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു
Jan 27, 2024, 17:39 IST
ചീമേനി: (KasargodVartha) സുഹൃത്തുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര പോവുകയായിരുന്ന പതിനാലംഗ സംഘത്തിലെ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് പുതിയ വളപ്പ് സ്വദേശി സുരേശന്‍ - ജ്യോതി ദമ്പതികളുടെ മകന്‍ ശ്രാവണ്‍ (19) ആണ് മരിച്ചത്.
ബൈക് ഓടിച്ചിരുന്ന സുഹൃത്ത് പൈരടുക്കത്തെ അവിട്ടത്തില്‍ പി മണികണ്ഠന്റെ മകന്‍ എം വി ആദിത്യന് (19) പരുക്കേറ്റു.
ശനിയാഴ്ച പുലര്‍ചെ 4.30 മണിയോടെ ചീമേനി കനിയാന്തോലിലാണ് അപകടം. നിയന്ത്രണം വിട്ട ബൈക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കൂട്ടുകാര്‍ ഉടന്‍ ചെറുവത്തൂ രിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്രാവണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശ്രാവണ്‍ ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും റോഡിലേക്ക് തലയിടിച്ച് വീണതോടെ ഹെല്‍മറ്റ് തെറിച്ചുപോ വുകയായിരുന്നുവെന്നാണ് വിവരം. കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂടിലെ അകൗണ്ടിംഗ് വിഭാഗം വിദ്യാര്‍ഥിയായിരുന്നു. ഏകസഹോദരി: ശ്രിയ.
ശ്രാവണും ആദിത്യനും ഉള്‍പെടെ പതിനാലംഗ സംഘം ഏഴ് ബൈകുകളിലായി ആലക്കോട് ചാത്തമംഗലത്തെ ഹില്‍ സ്റ്റേഷനിലേക്ക് വിനോദയാത്രക്ക് പോകവെയായിരുന്നു ദുരന്തം. ചീമേനി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Kasaragod-News, Accident, Road, Accidental Death, Student, Tour, Hospital, Died, Cheemeni News, Cheemeni: Student died in road accident.