Taekwondo | സംസ്ഥാന തായ്‌ക്വോന്‍ഡോ ചാംപ്യന്‍ഷിപില്‍ നേട്ടവുമായി തെക്കിലിലെ സഹോദരങ്ങള്‍
ചട്ടഞ്ചാല്‍: (KasargodVartha) തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തായ്‌ക്വോന്‍ഡോ ചാംപ്യന്‍ഷിപില്‍ നേട്ടവുമായി തെക്കില്‍ ഫെറിയിലെ സഹോദരങ്ങള്‍. കേഡറ്റ് വിഭാഗം 41 കിലോഗ്രാമിന് താഴെയുള്ള മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഫായിസ് അല്‍മാസ് ഗോള്‍ഡ് മെഡല്‍ നേടിയാണ് നാടിന് അഭിമാനമായത്.
35 കിലോഗ്രാമിന് താഴെയുള്ള വിഭാഗത്തില്‍ ഉമര്‍ മുക്താര്‍ അല്‍മാസ് സ്വര്‍ണ മെഡല്‍ നേടി നാടിന് അഭിമാനമായി മുക്താര്‍ സഅദിയ ഇന്‍ഗ്ലീഷ് മീഡിയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. 16 കിലോഗ്രാം താഴെയുള്ള വിഭാഗത്തില്‍ അബ്ദുല്ലാഹ് ഫൈസാന്‍ അല്‍മാസ് ബ്രൗണ്‍സ് മെഡല്‍ നേടി. ഫൈസാന്‍ സഅദിയ നൂര്‍ വാലി വിദ്യാര്‍ഥിയാണ്.
മൂന്നു പേരും തെക്കില്‍ അഹമ്മദലി അല്‍മസിന്റെയും ഹസീന മാങ്ങാടിന്റെയും മക്കളാണ്. അശ്‌റഫ് തെക്കിലിന്റെ കീഴില്‍ തായ്‌ക്വോന്‍ഡോ അകാഡമി തെക്കില്‍ ഫെറിയിലാണ് പരിശീലനം.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Chattangal News, Southern Brothers, Win, State Taekwondo Championship, Kasargod News, Chattangal: Southern brothers win State Taekwondo Championship.