city-gold-ad-for-blogger
Aster MIMS 10/10/2023

Tata Hospital | 60 കോടി ചിലവിൽ പണിത ടാറ്റ കോവിഡ് ആശുപത്രിയുടെ ചുമതല ഇനി ജില്ലാ പഞ്ചായതിന്; സർകാർ ഉത്തരവിറങ്ങിയതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ; സ്ഥലത്ത് പുതിയ സ്പെഷ്യാലിറ്റി ചികിത്സാലയം വരുന്നു

ചട്ടഞ്ചാൽ: (KasargodVartha) 60 കോടി രൂപ മുടക്കി കോവിഡ് കാലത്ത് ചട്ടഞ്ചാലിൽ പണിത ടാറ്റ കോവിഡ് ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായതിന് കൈമാറി. ഇനി ആശുപത്രിയുടെ ഭരണ ചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായതിനായിരിക്കും. ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മാറ്റി കൊണ്ട് സർകാർ ഉത്തരവ് ഇറങ്ങിയതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
  
Tata Hospital | 60 കോടി ചിലവിൽ പണിത ടാറ്റ കോവിഡ് ആശുപത്രിയുടെ ചുമതല ഇനി ജില്ലാ പഞ്ചായതിന്; സർകാർ ഉത്തരവിറങ്ങിയതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ; സ്ഥലത്ത് പുതിയ സ്പെഷ്യാലിറ്റി ചികിത്സാലയം വരുന്നു

തെക്കിൽ വിലേജിൽ ചട്ടഞ്ചാലിൽ ടാറ്റ കംപനി സിഎസ്ആർ തുക ഉപയോഗിച്ചാണ് കണ്ടെയ്നർ മോഡലിൽ ആശുപത്രി പണിതത്. സർകാർ സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികൾ അടക്കം 192 തസ്തികകൾ അനുവദിച്ച് കോവിഡ് കാലത്തും തുടർന്നും നിരവധി പേർക്ക് ചികിത്സ നൽകിയിരുന്നു. അന്ന് അടിയന്തരഘട്ടത്തിൽ സ്ഥാപിച്ചത് കാരണം ആശുപത്രി ഏതെങ്കിലും വകുപ്പിന്റെ അനുബന്ധ സ്ഥാപനം ആക്കിയിരുന്നില്ല.

ആശുപത്രി നടത്തിപ്പിന് ആവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള എച് എം സി പോലും രൂപീകരിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ 2022 ജൂൺ 20ന് കലക്ടറുടെ ചേമ്പറിൽ സി എച് കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം ഈ സ്ഥാപനത്തെ ജില്ലാ പഞ്ചായതിന്റെ കീഴിൽ കൊണ്ടുവന്ന് ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി പരിഗണിക്കാൻ സർകാരിനോട് ശുപാർശ ചെയ്തിരുന്നു. കൂടാതെ ടാറ്റ ആശുപത്രിയുടെ വികസനം സംബന്ധിച്ച് നിയമസഭയിൽ സബ്മിഷനായി ഈ വിഷയം എംഎൽഎ ഉയർത്തിക്കൊണ്ടു വരികയുമുണ്ടായി.

ഈ സ്ഥാപനത്തെ നിലവിലുള്ള രീതിയിൽ കൊണ്ടുപോവുക ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സ്ഥിതിചെയ്യുന്ന അഞ്ച് ഏകർ സ്ഥലം റവന്യൂ വകുപ്പിൽ നിന്നും ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. ഇതിനെ അതിതീവ്ര പരിചരണ (Critical Care Unit) ആശുപത്രി മാറ്റുന്നതിന് 35 കോടി രൂപയും സി എച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിലൂടെ ലഭ്യമായിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി പുതിയ ആശുപത്രി ബ്ലോക് നിർമിക്കുന്നതിന് ഇരുമ്പു കണ്ടെയ്‌നറുകൾ മാറ്റി സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.
  
Tata Hospital | 60 കോടി ചിലവിൽ പണിത ടാറ്റ കോവിഡ് ആശുപത്രിയുടെ ചുമതല ഇനി ജില്ലാ പഞ്ചായതിന്; സർകാർ ഉത്തരവിറങ്ങിയതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ; സ്ഥലത്ത് പുതിയ സ്പെഷ്യാലിറ്റി ചികിത്സാലയം വരുന്നു

81,000 ചതുരശ്ര അടി വിസ്തൃതിയിൽ പ്രിഫാബ്രികേഷൻ സാങ്കേതിക വിദ്യയിൽ 125 കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് ആശുപത്രി പണിതിട്ടുള്ളത്. റോഡ്, വൈദ്യുതി സൗകര്യങ്ങൾക്കായി സർകാരും ഇവിടെ 12 കോടി രൂപ ചിലവഴിച്ചിരുന്നു. കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ടാറ്റ ആശുപത്രി കെട്ടിടം തകരാര്‍ കാരണമെന്നു വിമര്‍ശനമുണ്ടായിരുന്നു. ചൂടുള്ള കാലാവസ്ഥയ്ക്ക് യോജിക്കാത്ത പ്രീഫാബ്രികേഷൻ നിർമിതിയാണ് കെട്ടിടം നശിക്കാൻ കാരണമെന്നാണ് സർകാർ അധികൃതർ പറയുന്നത്. അതേസമയം സ്ഥലത്ത് സ്പെഷ്യാലിറ്റി ചികിത്സാലയം ഒരുക്കുന്നത് ആരോഗ്യ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കാസർകോടിന് പ്രതീക്ഷ പകരുന്നുണ്ട്.

അതിനിടെ ഒഴിവാക്കുന്ന ടാറ്റ ആശുപത്രിയുടെ സാമഗ്രികകൾ മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ ബെഡ് അടക്കമുള്ള എല്ലാ സാമഗ്രികകളും കിടത്തി ചികിത്സയ്ക്ക് ഒട്ടും സൗകര്യമില്ലാത്ത മുളിയാർ പ്രാഥമിക ആശുപത്രിയിലേക്ക് മാറ്റി ഇവിടെത്തെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ആലൂർ ടി എ മഹ് മൂദ് ഹാജി കലക്ടർക്ക് നിവേദനം നൽകി.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Charge of Tata Covid Hospital handed over to District Panchayat

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL