city-gold-ad-for-blogger
Aster MIMS 10/10/2023

Cervical Cancer | എന്താണ് ഗർഭാശയമുഖ കാൻസർ? ഈ ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കല്ലേ! തടയാനുള്ള മാർഗങ്ങളും അറിയാം

ന്യൂഡെൽഹി: (KasargodVartha) ഗർഭാശയ മുഖ കാൻസർ (Cervical Cancer) കുറച്ചു കാലമായി രാജ്യത്ത് അതിവേഗം വർധിച്ചുവരികയാണ്. ഈ അർബുദം ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്ത്രീകളുടെ മരണത്തിന് കാരണമാകുന്നു. ഫെബ്രുവരി ഒന്നിന് പാർലമെൻ്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സെർവിക്കൽ കാൻസർ തടയാൻ ഒമ്പത് മുതൽ 14 വയസുവരെയുള്ള പെൺകുട്ടികൾക്ക് സർക്കാർ സൗജന്യ എച്ച്പിവി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Cervical Cancer | എന്താണ് ഗർഭാശയമുഖ കാൻസർ? ഈ ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കല്ലേ! തടയാനുള്ള മാർഗങ്ങളും അറിയാം

എന്താണ് ഗർഭാശയ മുഖ കാൻസർ?

ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. ഇവിടെ കോശങ്ങൾ അസാധാരണമായി വളരുമ്പോഴാണ് സെർവിക്കൽ കാൻസർ സംഭവിക്കുന്നത്
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നാലാമത്തെ കാൻസറാണിത്. ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ സെർവിക്കൽ കാൻസർ രണ്ടാം സ്ഥാനത്താണ്. 2020-ൽ 123,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 77,000 മരണങ്ങൾ സംഭവിച്ചു.

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (HPV) എന്ന വൈറസ് ബാധ സാധാരണയായി കണ്ടുവരുന്നതാണ്. ഇവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

കാരണങ്ങൾ

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഇത് പടരുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചെറുപ്രായത്തിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളിലാണ് സെർവിക്കൽ കാൻസർ കൂടുതലായി കണ്ടുവരുന്നത്. കൂടാതെ, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതോ ഒന്നിലധികം ലൈംഗിക പങ്കാളികളോ ഉള്ളതും ഈ അർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. കാൻസർ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. ആദ്യം സെർവിക്സിനെ ബാധിക്കുന്നു.അതിൻ്റെ ആദ്യ ഫലം ഇത് ആന്തരിക കോശങ്ങളിൽ സംഭവിക്കുകയും പിന്നീട് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

ഗർഭാശയ മുഖ കാൻസറിൻ്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, കാലക്രമേണ രോഗം പുരോഗമിക്കുമ്പോൾ, ശരീരത്തിലെ ചില മാറ്റങ്ങളിലൂടെ ഇത് തിരിച്ചറിയാൻ കഴിയും. ഗർഭാശയ മുഖ കാൻസറിന്റെ ലക്ഷങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു. എന്നിരുന്നാലും ഈ ലക്ഷണങ്ങൾ ഉണ്ടായിയെന്നത് കൊണ്ട്, സ്വയം കാൻസർ ബാധിച്ചതായി കരുതരുത്. ഉടൻ തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്താനുള്ള മുന്നറിയിപ്പാണ് ഈ ലക്ഷണങ്ങൾ.

* മൂത്രത്തിൽ രക്തം
* ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
* അസാധാരണ രക്തസ്രാവം
* ലൈംഗികവേളയിൽ കഠിനമായ വേദന
* നടുവേദന
* വയറ്റിലെ മലബന്ധം പോലെയുള്ള വേദന
* ആർത്തവ സമയത്ത് അമിത രക്തസ്രാവം
* കാലുകളിൽ വീക്കം
* ലൈംഗിക ബന്ധത്തിന് ശേഷം യോനിയിൽ രക്തസ്രാവം
* ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ
* വെള്ളപോക്ക്.

ഗർഭാശയ മുഖ കാൻസർ എങ്ങനെ ഒഴിവാക്കാം?

പതിവായി സ്ക്രീനിംഗും വാക്സിനേഷനും നടത്തണം. എച്ച് പി വി വാക്സിനേഷൻ സെർവിക്കൽ കാൻസറിൽ നിന്ന് സംരക്ഷിക്കാൻ സഹായകമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

* ഒരു പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
* സുരക്ഷിതമായ ലൈംഗിക ബന്ധം പ്രധാനമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ അല്ലെങ്കില്‍ മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.
* മദ്യം, പുകയില ഉപയോഗം ഒഴിവാക്കുക
* ജീവിതശൈലിയും ഭക്ഷണശീലങ്ങളും മെച്ചപ്പെടുത്തണം.
* പതിവായി യോഗയും വ്യായാമവും ചെയ്യുക, ശാരീരികമായി സജീവമായിരിക്കുക.
* ശരീര ഭാരം നിയന്ത്രിക്കുക
* സമ്മർദം കുറയ്ക്കുക

Keywords: News, National, New Delhi, Cervical Cancer, Health, Lifestyle, Diseases, Vaccination, Report, Cervical Cancer: Causes and Symptoms.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL