city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspended | ആരോപണമുയര്‍ന്ന കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്ത ഉത്തരവിന്റെ മഷി ഉണങ്ങും മുമ്പ് വീണ്ടും പുറത്താക്കി

പെരിയ: (KasargodVartha) ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട് വൈകാതെ തിരിച്ചെടുത്ത കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇന്‍ഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിഖാര്‍ അഹമ്മദിനെ യൂനിവേഴ്‌സിറ്റി വീണ്ടും സസ്‌പെന്‍ഡ് ചെയ്തു.

സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ഹൊസ്ദുര്‍ഗ് താലൂകില്‍ പ്രവേശിക്കരുതെന്ന ഹൈകോടതിയുടെ ജാമ്യ വ്യവസ്ഥ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. ഈ ജാമ്യ വ്യവസ്ഥ സര്‍വകലാശാലയെ അധ്യാപകന്‍ അറിയിച്ചില്ലെന്ന് സസ്‌പെന്‍ഷന്‍ വൈസ് ചാന്‍സിലറുടെ ഉത്തരവില്‍ പറയുന്നു.

ലൈംഗിക ആരോപണ പരാതിയില്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന ഇഫ്തിഖാര്‍ അഹമ്മദിന്റെ സസ്‌പെന്‍ഷന്‍ ഈ മാസം 23 നാണ് വൈസ് ചാന്‍സിലര്‍ പിന്‍വലിച്ചത്. ആഭ്യന്തര പരാതി പരിഹാര സെലിന്റെ അന്വേഷണത്തില്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് റിപോര്‍ട് കിട്ടിയ ശേഷമാണ് അധ്യാപകനെ തിരിച്ചെടുത്തത്.

എന്നാല്‍ അധ്യാപകനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് എല്ലാ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ നടപടി പിന്‍വലിച്ച സര്‍വകലാശാല വെട്ടിലായിരുന്നു. സര്‍വകലാശാല രെജിസ്ട്രാറുടെ വാഹനം എ ബി വി പി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞിരുന്നു. എസ് എഫ് ഐ ആകട്ടെ വിസിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയും കൊടി നാട്ടുകയും ചെയ്തിരുന്നു. എന്‍ എസ് യുവും പ്രതിഷേധിച്ച് പ്രസ്ഥാവന ഇറക്കിയിരുന്നു.

Suspended | ആരോപണമുയര്‍ന്ന കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്ത ഉത്തരവിന്റെ മഷി ഉണങ്ങും മുമ്പ് വീണ്ടും പുറത്താക്കി

വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നത് കണ്ടാണ് ഇപ്പോള്‍ ജാമ്യവ്യവസ്ഥയിലെ കാര്യങ്ങള്‍ വ്യക്തമാക്കി അധ്യാപകനെ സര്‍വകലാശാല വീണ്ടും പുറത്താക്കിയിരിക്കുന്നത്. അധ്യാപകനെതിരെ ബേക്കല്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈകോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.
  
Suspended | ആരോപണമുയര്‍ന്ന കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്ത ഉത്തരവിന്റെ മഷി ഉണങ്ങും മുമ്പ് വീണ്ടും പുറത്താക്കി

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Central University, Re-suspended, Teacher, Allegation, Molestation, Suspension, NSU, SFI, ABVP, Protest, Periya News, Revoked, Kasargod News, Central University re-suspended the teacher whose suspension revoked.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia