Booked | പണവും കാറിന്റെ താക്കോലും കവര്‍ന്നെന്ന പരാതി; വീട്ടുജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസെടുത്തു
Mar 8, 2024, 16:52 IST
ചന്തേര: (KasargodVartha) വീട്ടുജോലിക്കാരനായ ഇതര സംസ്ഥാന തൊഴിലാളി അരലക്ഷം രൂപയും കാറിന്റെ താക്കോലുമായി മുങ്ങിയെന്ന് പരാതി. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ഖാദര്‍ മന്‍സിലിലെ സുലൈമാന്‍ അബൂബകറിന്റെ വീട്ടില്‍ നിന്നുമാണ് മോഷണം നടത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സെന്‍ട്രല്‍ ഹാളില്‍ പാദരക്ഷകള്‍ വെയ്ക്കുന്ന സ്ഥലത്തിന് മുകളില്‍വെച്ച കാറിന്റെ താക്കോലും അരലക്ഷം രൂപയുമടങ്ങിയ ബാഗുമായാണ് മോഷ്ടാവ് കടന്നുകള ഞ്ഞതെന്നാണ് പരാതി. വീട്ടുടമ റുഖിയ സല്‍മാന്റെ പരാതിയില്‍ ബീഹാര്‍ ഗയല്‍ സ്വദേശി ദില്‍ശാദിനെതിരെ (24) ചന്തേര പൊലീസ് കേസെടുത്തു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Case, Police, Booked, Non-State Laborer, Stole, Money, Car Keys, Case against guest worker who stole money and car keys.