city-gold-ad-for-blogger
Aster MIMS 10/10/2023

Anand Raj | സ്വതന്ത്രവും നിര്‍ഭയവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്

കാസര്‍കോട്: (KasargodVartha) സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനും അനധികൃത പണക്കടത്ത് തടയുന്നതിനും ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്. കാസര്‍കോട് കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള 95 ലക്ഷം രൂപയില്‍ കൂടാതെ നിയന്ത്രിക്കാന്‍ സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പുകളും അക്കൗണ്ടിംഗ് വിഭാഗവും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സ്‌ക്വാഡില്‍ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍മാരായ പി.രവി, പി.മുഹമ്മദ്, കെ.രാജന്‍, പി.കൃഷ്ണകുമാര്‍, ഡോ.ബെഞ്ചമിന്‍ മാത്യു, കെ.ശിവപ്പ നായ്ക്, ടി.ടി.രമേശന്‍, സി.ചന്ദ്രന്‍, ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് ഷിബു പാപ്പച്ചന്‍, അസിസ്റ്റന്റ് എക്‌സ്സൈസ് കമ്മീഷണര്‍ എച്ച്.നൂറുദ്ധീന്‍, ആര്‍.എഫ്.ഒ എ.പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സംസാരിച്ചു. എക്‌സൈസ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, ഐ.ടി ആപ്ലിക്കേഷന്‍സ് നോഡല്‍ ഓഫീസര്‍ പി.ലീന, മീഡിയ നോഡല്‍ ഓഫീസര്‍ എം.മധുസൂദനന്‍, തെരഞ്ഞെടുപ്പ് അക്കൗണ്ടിംഗ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Anand Raj | സ്വതന്ത്രവും നിര്‍ഭയവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്

പൊതു തെരഞ്ഞെടുപ്പ് 2024 ; ചെലവ് നിരീക്ഷകന്‍ ജില്ലാ തല മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തിലെത്തിയ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ് വിദ്യാനഗര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാതല മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ അച്ചടി ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളും സമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചുവരുന്ന മീഡിയ സെന്റര്‍ പ്രവര്‍ത്തകരോട് നിരീക്ഷകന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എം.സി.എം.സി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം.മധുസൂദനന്‍ മീഡിയ സെന്ററിന്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടേയും സോഷ്യല്‍ മീഡിയ സെല്ലിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, എം.സി.എം.സി അംഗമായ പ്രൊഫ.വി.ഗോപിനാഥന്‍, ഒബ്സര്‍വ്വേഴ്സ് നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, എം.സി.എം.സി വിഭാഗം വിവര്‍ത്തകരായ അധ്യാപകര്‍, എം.സി.എം.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Anand Raj | സ്വതന്ത്രവും നിര്‍ഭയവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്

തെരഞ്ഞെടുപ്പ് ഏകോപനത്തിനായി 'എന്‍കോര്‍'

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയറാണ് 'എന്‍കോര്‍ '. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍ക്കുന്നതു മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ എന്‍കോറിലൂടെ ഏകോപിപ്പിക്കുന്നു. രാഷ്ട്രീയ റാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ 'നോ ഒബ്ജക്ഷന്‍' സര്‍ട്ടിഫിക്കറ്റ് എന്‍കോര്‍ നോഡല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശങ്ങള്‍, സത്യവാങ്മൂലങ്ങള്‍, വോട്ടര്‍മാരുടെ എണ്ണം, വോട്ടെണ്ണല്‍, ഫലങ്ങള്‍, ഡാറ്റ മാനേജ്‌മെന്റ് എന്നിവ നിരീക്ഷിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കും. സോഫ്റ്റ്വെയറിന്റെ 'സുവിധ' പോര്‍ട്ടല്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിര്‍ദ്ദേശ പത്രികയുടെ വിശദാംശങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ അഫിഡവിറ്റ്, ചെലവ് നിരീക്ഷണം, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ തത്സമയം ലഭ്യമാകും.

വിവിധ തെരഞ്ഞെടുപ്പ് - തെരഞ്ഞെടുപ്പ് പ്രചരണ അനുമതികള്‍ക്കായും സുവിധ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാം. ഇലക്ഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമവും സുതാര്യവും ആക്കുന്നതിന് വിവിധ മോഡ്യൂളുകളായി തിരിച്ചാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Collectorate, Kasargod News, Care, Ensure, Free, Fair Elections, Election Expenditure Monitor, Anand Raj, Expenditure Observer Yogam, Election, Lok Sabha Election, Care should be taken to ensure free and fair elections; Election Expenditure Monitor Anand Raj.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL