city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

COA | കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 13 ന് പടന്നക്കാട്ട് നടക്കും

കാഞ്ഞങ്ങാട്: (KasargodVartha) കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ 14-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 13 രാവിലെ 9 ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എം ലോഹിതാക്ഷന്‍ സ്വാഗതം പറയും. സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബകര്‍ സിദ്ദീഖ് പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് ശുകൂര്‍ കോളിക്കര അധ്യക്ഷത വഹിക്കും. വിവിധ മത്സര വിജയിക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രടറി നിസാര്‍ കോയപ്പറമ്പില്‍ വിതരണം ചെയ്യും. സിഡ്കോ പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ സംഘടനാ റിപോര്‍ടും, ജില്ലാ സെക്രടറി ഹരീഷ് പി നായര്‍ ജില്ലാ പ്രവര്‍ത്തന റിപോര്‍ടും, ജില്ലാ ട്രഷറര്‍ കെ പ്രദീപ് കുമാര്‍ സാമ്പത്തിക റിപോര്‍ടും, കെ രഘുനാഥ് ഓഡിറ്റ് റിപോര്‍ടും അവതരിപ്പിക്കും. വി വി മനോജ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിക്കും. ടി വി മോഹനന്‍, പി ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികള്‍ അറിയിച്ചു.

COA | കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 13 ന് പടന്നക്കാട്ട് നടക്കും

സംസ്ഥാനത്തെ ചെറുകിട സംരംഭകരായ കേബിള്‍ ടി വി ഓപറേറ്ററുടെ ഉന്നമനത്തിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടി കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഘടനയാണ് കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് സംഘടന നടത്തുന്നത്.

കേബിള്‍ ടി വി ഇന്റര്‍നെറ്റ് വിതരണരംഗത്തെ സാങ്കേതിക മാറ്റം, വെല്ലുവിളികള്‍, സേവനരംഗം കൂടുതല്‍ കാര്യക്ഷമമാക്കല്‍ വരിക്കാര്‍ക്ക് ആകര്‍ഷകമായ പദ്ധതി തയ്യാറാക്കല്‍, ക്ലസ്റ്റര്‍ രൂപീകരണം, വൈദ്യുതി പോസ്റ്റില്‍ കൂടി ഒന്നിലധികം കേബിള്‍ കടന്നുപോകുന്നതിന് അധിക വാടക ചുമത്താനുള്ള കെ എസ് ഇ ബി നയം, പ്രാദേശിക ചാനല്‍ നിയന്ത്രിക്കാനുള്ള ട്രായ് (TRAI), എംഐബി (MIB) നിയമങ്ങള്‍ ഉള്‍പെടെ സമ്മേളനം ചര്‍ച ചെയ്യും.

COA | കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 13 ന് പടന്നക്കാട്ട് നടക്കും

150 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 12 ന് വൈകുന്നേരം കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍കറ്റില്‍ സമാപിക്കുന്ന തരത്തില്‍ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ വിളംബര ജാഥ സംഘടിപ്പിക്കും. ജില്ലയിലെ 3 മേഖലാ സമ്മേളങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് ജില്ലാസമ്മേളനം നടക്കുന്നത്. മാര്‍ച് 2, 3, 4 തീയതികളിലായി കോഴിക്കോടുവെച്ച് സംസ്ഥാനസമ്മേളനം നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം ലോഹിതാക്ഷന്‍, ജില്ലാ പ്രസിഡന്റ് ശുകൂര്‍ കോളിക്കര, ജില്ലാ സെക്രടറി ഹരീഷ് പി നായര്‍, ജില്ലാ ട്രഷറര്‍ കെ പ്രദീപ്കുമാര്‍ മീഡിയ കമിറ്റി ചെയര്‍മാന്‍ ടി വി മോഹനന്‍, കണ്‍വീനര്‍ സതീഷ് കെ പാക്കം, പബ്ലിസിറ്റി ചെയര്‍മാന്‍ വി വി മനോജ് കുമാര്‍, നീലേശ്വരം മേഖല സെക്രടറി ബൈജുരാജ് സി പി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Cable TV, Operators Association, District Conference, Held, February 13, Padannakkad Bekal Club, Kanhangad News, Kasargod News, Cable TV Operators Association, COA, Cable TV Operators Association District Conference to be held on February 13 at Patannakkad Bekal Club.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia